Latest News

ദുരൂഹ സാഹചര്യത്തില്‍ ഗാര്‍മെന്റ്‌സ് കട കത്തിനശിച്ചു

പയ്യന്നൂര്‍: മെയിന്‍ റോഡില്‍ ഗാന്ധിപാര്‍ക്കിന് സമീപം പ്രവര്‍ത്തിക്കുന്ന ഗാര്‍മെന്റ്‌സ് ആന്റ് ലേഡീസ് ടൈലറിംഗ് കട ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ചു. ഇന്നലെ രാത്രി പതിനൊന്നര മണിയോടെയായിരുന്നു സംഭവം.
ഏഴിലോട് പുറച്ചേരി സ്വദേശിനി സി ബിന്ദുവിന്റെ ഉടമസ്ഥതയിലുള്ള അബി ഗാര്‍മെന്റ്‌സ് ആന്റ് ലേഡീസ് ടൈലറിംഗ് കടയാണ് കത്തിനശിച്ചത്. രണ്ടാംനിലയിലെ മുറിയില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍ സൂക്ഷിച്ച മൂന്ന്തയ്യല്‍ മെഷീനും ഒരു എംബ്രോയിഡറി മെഷീനും തുണിത്തരങ്ങളും മേശ അലമാര, എന്നിവയും കത്തി നശിച്ചു. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
നാളെ നടക്കാനിരിക്കുന്ന വിവാഹത്തിന് തയ്ച്ച് കൊടുക്കേണ്ട വസ്ത്രങ്ങളും കത്തിനശിച്ചവയില്‍ പെടുന്നു. കടയുടെ വാതിലും ജനലുകളും പൂര്‍ണ്ണമായും കത്തിനശിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം കട തീവെച്ച് നശിപ്പിച്ചതാണെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.

No comments:

Post a Comment