Latest News

താഴ് വരയുടെ താളം നാടിന്റെ ഹൃദയതാളമായ്

വെള്ളൂര്‍: കാശ്മീരില്‍ നിന്ന് വെള്ളൂരിലെത്തിയ നൂറ്റിമുപ്പതോളം കലാകാരന്മാര്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ഒരു സംസ് ക്കാരത്തിന്റെ അടയാളപ്പെടുത്തലായി മാറി. പലതരം വാദ്യോ പ ക രണങ്ങളുടെ അകമ്പടിയോടെ അരങ്ങേറിയ നൃത്ത സംഗീത സമ ന്വയം ജവഹര്‍ വായനശാലാ മൈതാനത്ത് തടിച്ചുകൂടിയ ആ യിര ങ്ങളുടെ മനം കവര്‍ന്നു.
ഭാരത് 'വന്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെയും ജവഹര്‍ വായനശാലയുടെയും സംയുക്താ'ിമുഖ്യത്തില്‍ നടന്ന ജാഷ് ഇ ന്‍കാ ശ്മീര്‍ പരിപാടിയില്‍ റൗഫ് ഡാന്‍സ്,ഗോജ് റി ഡാന്‍സ് ലഡാ ക് ജാമ്പ് റൂഡാന്‍സ് ചാപ്‌സന്‍ ഡാന്‍സ് തുടങ്ങിയ വിവിധയിനം നൃത്തരൂപങ്ങള്‍ അരങ്ങേറി.
പരിപാടിയോടനുബന്ധിച്ച് നടന്ന ഒ.എന്‍.വി സ്മൃതി സ്റ്റേറ്റ് ലൈ ബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ: പി അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. സി.എം വിനയചന്ദ്രന്‍ ഒ.എന്‍.വി അനുസ്മരണഭാഷണം നടത്തി താലുക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ടി.പി കു ഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു.കെ.വി പ്രശാന്ത് കുമാര്‍ സ്വാഗതവും കെ.പി പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment