Latest News

മലയോരത്തെ മാവോയിസ്റ്റ് സാന്നിധ്യം സ്റ്റേഷനുകള്‍ സുരക്ഷിതമല്ല ജനങ്ങള്‍ ഭീതിയില്‍

പയ്യന്നൂര്‍: മലയോര മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ ജനങ്ങള്‍ ഭീതിയിലായി. സാമൂ ഹ്യ സുരക്ഷിതത്വംഉറപ്പുവരുത്തേണ്ട മലയോര മേഖലയിലെ പോലീസ് സ്റ്റേഷനുകള്‍ സുരക്ഷിതമല്ലാത്ത് സ്റ്റേഷനുകള്‍ക്കും ഭീഷണിയായിമാറുന്നു.
കഴിഞ്ഞദിവസം അയ്യംകുന്ന് പഞ്ചായത്തിലെ ഏഴാംകടവില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആയുധധാരികളായ മാവോയിസ്റ്റ് സംഘം പ്രദേശത്തുകാരെ ഭീഷണിപ്പെടുത്തി ഭക്ഷണസാധനങ്ങളും മ റ്റും വാങ്ങിയ ശേഷം ലഘുലേഖകള്‍ വിതരണം ചെയ്ത് സ്ഥലം വിട്ടതോടെ മാവോയിസ്റ്റ് സംഘം കബനിദളത്തിന് കീഴില്‍ ശക്തമായ പ്രതിരോധനീക്കങ്ങള്‍ നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് സൂചനകള്‍ ലഭിച്ചു.
പശ്ചിമഘട്ട മേഖലയില്‍ അ നുമതിയില്ലാതെയും അനധികൃതമായും പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറി ഉടമകള്‍ ഭീഷണിയുടെ നി ഴലിലായി. കഴിഞ്ഞവര്‍ഷം മാ വോയിസ്റ്റ് പശ്ചിമഘട്ട മേഖല ക മ്മിറ്റിയുടെ കീഴിലുള്ള പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ഗ്രൂപ്പില്‍ കബനിദളത്തില്‍ പെട്ട പ്രവര്‍ത്തകരാണ് നെടുംപൊയിലിലെ കരിങ്കല്‍ ക്വാറിക്ക് നേരെ ആക്രമണം നടത്തിയതെന്ന് പോലീസിന് സ്ഥീരീകരണം ലഭിച്ചിരുന്നു.
അനധികൃത ക്വാറികള്‍ പ്രവ ര്‍ത്തിക്കുന്നത് അധികൃതരുടെ ഒത്താശയോടുകൂടിയാണെന്ന നിഗമനത്തിലാണ് മാവോയിസ്റ്റുകള്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. വനാതിര്‍ത്തിയായ ആ ലക്കോട്, പയ്യാവൂര്‍, ഇരിട്ടി, കരിക്കോട്ടക്കരി, കേളകം, പേരാവൂര്‍, കുടിയാന്മല സ്റ്റേഷനുകളില്‍ സു രക്ഷാക്രമീകരണം ശക്തമാകാ ത്ത സാഹചര്യത്തില്‍ ജനങ്ങളും ഭീതിയിലാണ്.

No comments:

Post a Comment