Latest News

കിണര്‍ കുഴിക്കുന്നതിനിടെ അപകടം; രണ്ടുപേര്‍ക്ക് പരുക്ക്

പയ്യന്നൂര്‍: കോറോം നോര്‍ത്ത് അയ്യപ്പക്ഷേത്രത്തിന് സമീപം കിണര്‍ കുഴിക്കുന്നതിനിടെ കിണറിന്റെ ആള്‍മറ തകര്‍ന്നുവീണ് രണ്ടുപേര്‍ക്ക് പരുക്ക്.ഇന്ന് രാവിലെ ഒമ്പതര മണിയോടെയാണ് അപകടം.
കര്‍ണ്ണാടക ഹുബ്ലി സ്വദേശി കേശവന്‍(40), ചീമേനി പള്ളിപ്പാറയിലെ രാമകൃഷ്ണന്‍(52) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
സംഭവം കണ്ടുനിന്ന കരാറുകാരന്‍ വെള്ളൂര്‍ കൊഴുന്തുംപടിയിലെ കെ. സന്തോഷ്(40) ബോധരഹിതനായി കുഴഞ്ഞുവീണു. കിണര്‍ കുഴിക്കുന്നതിനിടെ കെട്ടിയ ആള്‍മര തകര്‍ന്നുവീഴുകയായിരുന്നു.
അപകടവിവരമറിഞ്ഞ് പയ്യന്നൂരില്‍ നിന്നും ഫയര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.എല്‍ വിജയകുമാര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രഭാകരന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം പരുക്കേറ്റവരെ കിണറില്‍ നിന്നും പുറത്തെടുത്ത് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment