Latest News

ബസ്സ് യാത്രക്കിടെ മാല കവര്‍ന്ന തമിഴ് നാടോടി സ്ത്രീകള്‍ പിടിയില്‍

ചന്തേര: ബസ്സ് യാത്രക്കിടെ യാത്രക്കാരിയുടെ അഞ്ച്പവന്റെ മാല പൊട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച രണ്ട് നാടോടി സ്ത്രീകലെ കണ്ടക്ടറും യാത്രക്കാരും ചേര്‍ന്ന് പിടികൂടി.
ഇന്ന് രാവിലെ എട്ടേമുക്കാല്‍മണിയോടെ കാലിക്കടവിലാണ് സംഭവം. ഇളമ്പച്ചിയില്‍ നിന്നും ചെറുവത്തൂരിലേക്കുള്ള യാത്രാമധ്യേ ബസ്സ് യാത്രക്കാരിയായ ഇളമ്പച്ചിയിലെ പാലങ്ങാട്ട് ജാനകി(63)യുടെ കഴുത്തില്‍ നിന്നും അഞ്ച് പവന്റെ മാല പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശികളും തലശ്ശേരി ടെമ്പിള്‍ ഗെയ്റ്റിന് സമീപം താമസക്കാരുമായ ലക്ഷ്മി, വിനോദിനി എന്നിവരെയാണ് ബസ് കണ്ടക്ടറും യാത്രക്കാരും പിടികൂടി പോലീസിലേല്‍പിച്ചത്.

No comments:

Post a Comment