Latest News

ബന്ധുനിയമന വിവാദം യു.ഡി.എഫ് നേതാക്കള്‍ക്ക് ക്ലീന്‍ചിറ്റ്

തിരു: ബന്ധുനിയമന വിവാദത്തില്‍ യുഡിഎഫ് നേതാക്കള്‍ക്കു ക്ലീന്‍ ചിറ്റ്. യുഡിഎഫ് ഭരണകാലത്ത് ബന്ധുനിയമനം നടന്നെന്ന ആ രോപണങ്ങളില്‍ കഴമ്പില്ലെന്നു വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട് നല്‍ കി. ഗൗരവമേറിയ ക്രമ ക്കേടുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും ബന്ധുകള്‍ക്ക് പ്രധാന തസ്തി കകള്‍ ഒന്നും നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതിയോട് സാവകാശം തേടി. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും വിജിലന്‍സ് കോ ടതിയെ അറിയിച്ചു,
മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായിരുന്ന കെ. എം.മാണി, അനൂപ് ജേക്കബ്, വി.എസ്.ശിവകുമാര്‍, കെ.സി.ജോസഫ് എന്നിവരുടെ ബന്ധുക്കള്‍ക്ക് വിവിധ തസ്തികകളില്‍ അനധി കൃതമായി നിയമനം നല്‍കി എന്നായിരുന്നു കേസ്. ചിലരുടെ ബന്ധു കള്‍ക്കു ക്ലര്‍ക്ക് തസ്തികയിലേക്കു നിയമനം നടത്തിയിരുന്നു. എന്നാല്‍ ഇവര്‍ കരാര്‍ അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്ന തെന്നും, ഇത് ഗൗരവമേറിയ കുറ്റമല്ലെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ടി ല്‍ സൂചിപ്പിച്ചിരിക്കുന്നത്.

No comments:

Post a Comment