Latest News

തപസ്യ രജത ജൂബിലി ആഘോഷം ഏപ്രില്‍ രണ്ടുമുതല്‍

കരിവെള്ളൂര്‍: വടക്കുമ്പാട് തപസ്യ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ രജത ജൂബിലി ആഘോഷം ഏപ്രില്‍ രണ്ടുമുതല്‍ മെയ് പതിനാലുവരെ ആദരവ് സമ്മേളനം, സഹവാസ ക്യാമ്പ്, സംഗീത ശില്‍പം, കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ്, വാര്‍ഷിക സപ്ലിമെന്റ്, കൈയെഴുത്ത് മാസിക, നൃത്ത സന്ധ്യ തുടങ്ങി വിവിധ പരിപാടികളോടെ നടക്കും ഏപ്രില്‍ രണ്ടിന് ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മണിക്ക് ഉദ്ഘാടനം, അഞ്ചര മണിക്ക് ജൂബിലി ഹാള്‍ ഉദ്ഘാടനം, മുഖ്യപ്രഭാഷണം, രാത്രി എട്ട് മണിക്ക് കൊല്ലം സിറാജ് നയിക്കുന്ന മെഗാഷോ.
മെയ് പതിനാലിന് വൈകുന്നേരം അഞ്ച് മണിക്ക് സമാപന സമ്മേളനം, ഉദ്ഘാടനം, അനുമോദനം എന്നിവ നടക്കും. രാത്രി എട്ട് മണിക്ക് പാലാ കമ്മ്യൂണിക്കേഷന്റെ മധുരനൊമ്പരപ്പൊട്ട് നാടകം അരങ്ങേറും.

No comments:

Post a Comment