Latest News

ലോറിയും ബൈക്കും കൂട്ടിയിടിച്ച് പരുക്ക്

പയ്യന്നൂര്‍:കേളോത്ത് ക്രിസ്ത്യന്‍ പള്ളിക്ക് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ അമ്മയ്ക്കും മകനും പരുക്കേറ്റു. ഇന്ന് രാവിലെ എട്ടരമണിയോടെയാണ് അപകടം.ഇവര്‍ സഞ്ചരിച്ച കെ.എല്‍. 13-എ. എഫ്. 1689നന്വപര്‍ പള്‍സര്‍ ബൈക്കില്‍ കെ.എല്‍. 7-ബി.വി. 9670നമ്പര്‍ ലോറിയിടിക്കുകയായിരുന്നു. പാപ്പിനിശ്ശേരിയില്‍ നിന്നും തൃക്കരിപ്പൂര്‍ ആയിറ്റിയിലേക്ക് പോവുകയായിരുന്ന പാപ്പിനിശ്ശേരിയിലെ സൈബുന്നിസ(42), മകന്‍ റിജിനാസ്(21)എന്നിവര്‍ക്കാണ് പരുക്കേറ്റത്. റിജിനാസിന്റെ പരുക്ക് ഗുരുതരമാണ്. ഇരുവരെയും പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

No comments:

Post a Comment