Latest News

വാഹനാപകടം; നാലുപേര്‍ക്ക് പരുക്ക്; രണ്ടുപേരുടെ നില ഗുരുതരം

പയ്യന്നൂര്‍: വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരം.
പയ്യന്നൂര്‍ ബി.കെ.എം ആശുപത്രി-തായിനേരി റോഡില്‍ ഇന്നലെ രാത്രി എട്ടരമണിയോടെ കാല്‍നടയാത്രക്കാരന് ബൈക്കിടിച്ച് പരുക്കേറ്റു. കേളോത്തെ കുഞ്ഞമ്പുവിന്റെ മകന്‍ പി.പി. സുരേന്ദ്രനാ(45) ണ് സാരമായി പരുക്കേറ്റത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുരേന്ദ്രനെ രാത്രി പതിനൊന്ന് മണിയോടെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി.കെ.എല്‍. 60-8884നമ്പര്‍ ബുള്ളറ്റാണ് ഇടിച്ചത്.
പെരിങ്ങോത്ത് ജെ.സി.ബിയില്‍ ബൈക്കിടിച്ച് യുവാവിന് സാരമായി പരുക്കേറ്റു. പെരിങ്ങോത്തെ തോമസിന്റെ മകന്‍ ജോസ് തോമസി(37)നാണ് ഗുരുതരമായി പരുക്കേറ്റത്. ഇന്നലെ രാത്രിയിലാണ് അപകടം. പരുക്കേറ്റ ജോസ്‌തോമസിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ബൈക്ക് നിയന്ത്രണം വിട്ട് റോഡരുകില്‍ ഇറക്കിവെച്ച കല്ലില്‍ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരുക്കേറ്റു.മാത്തില്‍ സ്വദേശി ടോണിബെന്നി(22)ക്കാണ് സാരമായി പരുക്കേറ്റത്. ഇയാളെ പരിയാരം മെഡി ക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്‍വശം ദേശീയപാതയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് സാരമായി പരുക്കേറ്റു. കൊട്ടിലയിലെ മേരിയുടെ മകന്‍ എടച്ചേരന്‍ വീട്ടില്‍ ഷാന്റോദാസി(22)നാണ് പരുക്കേറ്റത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം. സാരമായി പരുക്കേറ്റ ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment