Latest News

ചായക്കാരന്‍ പാലിന്റെ കാശു കൊടുത്തില്ല

ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ല. 2016 ഡിസംബര്‍ 28 സുരേന്ദ്ര നഗര്‍ ജില്ലാ സഹകരണബാങ്കിനുമുന്നില്‍ ആള്‍ക്കൂട്ടം. 30 കിലോമീറ്റര്‍ അകലെയുള്ള 'ടിംബ' ഗ്രാമത്തിലെ കര്‍ഷകരാണ് മുന്നില്‍. കഴിഞ്ഞ 50 ദിവസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് അവര്‍ ബാങ്കിന് മുന്നിലെത്തിയത്. 70കാരനായ ഗോവിന്ദ് ബായ് 'ടിംബ' ഗ്രാമത്തിലെ ക്ഷീരകര്‍ഷകനാണ്. 50 ദിവസമായി പാലിന്റെ പൈസ കിട്ടിയില്ല. പണത്തിന് പകരം ചെക്ക് ആണ് കിട്ടിയത്. ജീവിതത്തിലാദ്യമായി അയാള്‍ ചെക്കുമായി ബാങ്കിലെത്തി.
ഗുജറാത്തിലെ ഗ്രാമങ്ങള്‍ പാല്‍ ഉല്‍പാദന കേന്ദ്രങ്ങളാണ്. നവംബര്‍ 8-ാം തീയതിയിലെ കറന്‍സി നിരോധനം ഈ മേഖലയിലെ ജീവിതം താളം തെറ്റിച്ചു. ഡയറി-സഹകരണ സംഘങ്ങളും ക്ഷീരകര്‍ഷകരും ദുരിതങ്ങള്‍ നേരിടുകയാണ്. ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടും ബാങ്കില്‍ ആവശ്യത്തിന് പണമില്ലാത്തത് പ്രശ്‌നങ്ങള്‍ രൂക്ഷമാകുകയാണ്. കറന്‍സി ക്ഷാമം തീരുന്നതുവരെ ഈ പ്രശ്‌നങ്ങള്‍ ഗുരുതരമായി തുടരും. വ്യക്തികള്‍ സഹകരണ സംഘങ്ങള്‍ക്കാണ് പാല്‍ നല്‍കുന്നത്. സഹകരണ സംഘങ്ങള്‍ അമുല്‍,
മദര്‍ ഡയറി തുടങ്ങിയ വന്‍കിട സംഘങ്ങള്‍ക്ക് നല്‍കുന്നു. ഈ സ്ഥാപനങ്ങള്‍ സഹകരണസംഘങ്ങള്‍ക്ക് ചെക്ക് തന്നെയാണ് നല്‍കി വരുന്നത്.
സഹകരണസംഘങ്ങള്‍ ചെക്ക് മാറി കര്‍ഷകര്‍ക്ക് പണം നല്‍കുകയാണ്
പതിവ്. ക്ഷീരകര്‍ഷകരെ സംബന്ധിച്ചിടത്തോളം അവര്‍ ഇതുവരെ ചെക്ക് കണ്ടിട്ടില്ല, ബാങ്കില്‍
പോയിട്ടില്ല. ബാങ്കിംഗ്
എന്താണെന്ന് ഇന്നും അവര്‍ക്ക്
അജ്ഞാതം.രാജ്യത്തെ
മുഴുവന്‍ ക്ഷീരകര്‍ഷകരും ഡിസംബര്‍ 30ന് മുമ്പായി ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഈ നിര്‍ദ്ദേശ പ്രകാരം ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ 30 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്ത് എത്തിയ കര്‍ഷകരാണ് സുരേന്ദ്രനഗര്‍ ജില്ലാ ബാങ്കിനുമുന്നില്‍ തടിച്ചുകൂടിയത്. കാഷ്‌ലെസ് സൊസൈറ്റിയും ഡിജിറ്റല്‍ ഇന്ത്യയും സ്വപ്നം കാണാന്‍ ഈ കര്‍ഷകര്‍ക്ക് കഴിയില്ല. ഓരോ 10 ദിവസം കൂടുമ്പോഴും പാലിന്റെ പണം കിട്ടുമായിരുന്നു.വീട്ടാവശ്യങ്ങളും കന്നുകാലി ആവശ്യങ്ങളും അവര്‍ നിറവേറ്റി. അവരെ സംബന്ധിച്ചിടത്തോളം സാധനങ്ങള്‍ വാങ്ങാന്‍ പണം തന്നെ വേണം. സാക്ഷരതാ നിരക്ക് തീരെ കുറഞ്ഞ ഗ്രാമീണ കര്‍ഷകര്‍! ബാങ്കിംഗ് സൗകര്യം തീരെയില്ല.
അവരോടാണ് ചായക്കാരന്‍ പുലമ്പുന്നത്. കാഷ്‌ലെസ്സും ഡിജിറ്റല്‍ ഇന്ത്യയും പഴയ നോട്ടുകള്‍ മാറിക്കിട്ടാന്‍ ഗ്രാമീണ കര്‍ഷകര്‍ വല്ലാതെ ബുദ്ധിമുട്ടി. സഹകരണമേഖലയോടുള്ള കേന്ദ്രസര്‍ക്കാര്‍ സമീപനം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. ചായക്കാരന്‍ പാലിന്റെ കാശുകൊടുക്കാതെ പറ്റിക്കുകയാണ്. ഈ പറ്റിക്കല്‍ തുടരാന്‍ അനുവദിക്കരുത്.

No comments:

Post a Comment