Latest News

സര്‍ക്കാര്‍ സ്ഥലം കയ്യേറി കെട്ടിയ മതില്‍ പൊളിച്ചുമാറ്റാന്‍ വിലേജ് ഓഫീസറുടെ നോട്ടീസ്

തൃക്കരിപ്പൂര്‍: നടക്കാവ് ജംഗ്ഷനിലെ പൊതുമരാമത്ത് റോഡിനോട് ചേര്‍ന്നുള്ള റവന്യു ഭൂമി കൈയ്യേറി മതില്‍ കെട്ടാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം വില്ലേജ് ഓഫീസര്‍ തടഞ്ഞു. കോണ്‍ഗ്രസ് എസ് നേതാവ് ടി. കെ. കുഞ്ഞിരാമന്‍ മാസ്റ്ററുടെ ഭാര്യ ടി. കെ. സൗദാമിനിയുടെ പേരിലുള്ള സ്ഥലത്ത് മതില്‍ കെട്ടാനുള്ള നീക്ക മാണ് അധികൃതര്‍ തടഞ്ഞത്. സര്‍ക്കാര്‍ സ്ഥലം കൈയ്യേറി കെട്ടിയ മതില്‍ അടിയന്തിരമായി പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് വടക്കെ തൃക്കരിപ്പൂര്‍ വിലേജ് ഓഫീസര്‍ ഇ. വി. വിനോദ് സ്ഥലമുടമയ്ക്ക് നോട്ടീസ് നല്‍കി. സ്വന്തമായി പൊളിച്ചുമാറ്റാന്‍ നടപടി സ്വീക രിച്ചില്ലെങ്കില്‍ മതില്‍ പൊളിക്കാന്‍ പോലീസ് സഹായം തേടുമെന്നും അറിയിച്ചിട്ടുണ്ട്. നടക്കാവിലെ റവന്യു ഭൂമി കൈയ്യേറി സ്വകാര്യ വ്യക്തി മതില്‍ കെട്ടുന്നത് സംബന്ധിച്ച് നാട്ടുകാര്‍ നല്‍കിയ പരാ തിയെ തുടര്‍ന്നാണ് വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി അനേഷണം നടത്തിയത്. ഇവിടെയുള്ള 47 / 1 എ സര്‍വ്വേ നമ്പറില്‍പ്പെട്ട റവന്യു സ്ഥലം അളന്നുതിട്ടപ്പെടുത്തിയപ്പോള്‍ സര്‍ക്കാര്‍ സ്ഥലത്താണ് മതില്‍ കെട്ടിയതെന്ന് വ്യക്തമായി. ഇവരുടെ പേരിലുള്ള കെട്ടിട ത്തോട് ചേര്‍ന്ന് കയ്യേറിയ സ്ഥലത്ത് പ്രത്യേകം ഷെഡ് കെട്ടാനും നീക്ക മുണ്ടായതായി സംശയിക്കുന്നുണ്ട്. അത്തരത്തിലാണ് മതില്‍ കെട്ടി പൊക്കിയിട്ടുള്ളത്. റീസര്‍വേ നടപടി ആരംഭിച്ചാല്‍ നടക്കാവ്, തൃക്കരിപ്പൂര്‍ ഭാഗങ്ങളിലുള്ള അനധികൃതമായി കയ്യേറിയ സ്ഥല ങ്ങളുണ്ടെങ്കില്‍ അതെല്ലാം റവന്യു അധികൃതര്‍ പിടിച്ചെടുക്കും.

No comments:

Post a Comment