Latest News

മഹേഷിന്റെ ചായയയ്ക്ക് സാന്ത്വനത്തിന്റെ മധുരം; അധ്വാനത്തിന്റെ ചൂട്

കാഞ്ഞങ്ങാട് : ദേശീയ പാതയില്‍ മാവുങ്കാലിലൂടെ നടന്നു പോകു ന്നവരാരും മറക്കില്ല ഈ യുവാവിനെ .സദാസമയവും പുഞ്ചിരിച്ചു കൊണ്ട് തന്റെ സൈക്കിള്‍ വണ്ടിയില്‍ ചായ വിറ്റു നടക്കുന്ന മഹേ ഷിനെ.ജീവിതത്തിന്റെ വഴിയില്‍ ചായ വില്പനക്കാരന്റെ വേഷമിട്ട മഹേഷിന്റെ മനസ്സു നിറയെ കാരുണ്യമാണ്.
പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും രോഗികളുടെ ദുരിത ക ഥകള്‍ അറിഞ്ഞാലുടന്‍ മഹേഷ് രോഗിയുടെ ഫോണ്‍ നമ്പര്‍ സംഘ ടിപ്പിച്ച് ആശ്വസിപ്പിക്കും. സ്‌നേഹം പൊതിഞ്ഞ വാക്കുകളിലൊ തുങ്ങില്ല ഈ യുവാവിന്റെ സാന്ത്വന ദൗത്യം. വൈകീട്ട് ഉദയന്‍കു ന്നിലെ വീട്ടിലെത്തിയാല്‍ ഉടനെ ഭാര്യ കവിതയോട് ഈ വിവരം പറയും. രണ്ടു പേരും കൂടി ഒരുമിച്ച് ഒരു തീരുമാനമെടുക്കും. ഒരാഴ്ച ത്തെ കുടുംബച്ചെലവ് വെട്ടിച്ചുരുക്കി അടുത്ത ദിവസത്തെ ചായ വിറ്റ് കിട്ടുന്ന മുഴുവന്‍ തുകയും ജീവകാരുണ്യനിധിയിലേക്ക് സംഭാവന ചെയ്യാന്‍ . കൊച്ചു കുടുംബത്തിന്റെ വക ഒരു കൊച്ചു കൈത്താങ്ങ്.
മൂന്നാം മൈലിലെ വൃക്കരോഗിയായ ശാന്തയ്ക്കും കരിന്തളത്തെ നാ ലു വയസ്സുകാരി ആരഭിയ്ക്കും വേണ്ടി ചായ വില്പനയിലൂടെ ലഭിച്ച വരുമാനം മുഴുവന്‍ സംഭാവന ചെയ്ത മഹേഷ് കഴിഞ്ഞ ദിവസവും ചായ വിറ്റത് അരയി ഗവ.യു.പി.സ്‌കൂളിലെ പ്രീപ്രൈമറി വിദ്യാര്‍ഥി കാര്‍ത്തികയിലെ ശിവജിത്തിന്റെ ചികിത്സയ്ക്കു വേണ്ടി. ജന്മനാ തല വളരുന്ന ഹൈഡ്രോ സെഫാലിസ് എന്ന രോഗം ബാധിച്ച് ചികിത്സ യിലാണ് അഞ്ചു വയസ്സുകാരനായ ഈ കുട്ടി. ഒരു ദിവസം ചായ വില്പനയിലൂടെ സ്വരൂപിച്ച നാലായിരത്തി അഞ്ഞൂറു രൂപ മഹേഷ് അരയി ഗവ.യു.പി.സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കൊടക്കാട് നാരാ യണന് കൈമാറി. മഹേഷിന്റെ ഫോണ്‍ നമ്പര്‍.9539939856

No comments:

Post a Comment