Latest News

ബൈക്കില്‍ തട്ടിക്കൊണ്ടുപോയി പന്ത്രണ്ടുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍

കാലിക്കടവ്: ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷനില്‍ തീവണ്ടി ക യറാനെത്തിയ പന്ത്രണ്ട് വയസ്സുകാരനെ പ്രലോഭിപ്പിച്ച് പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ തട്ടിക്കൊണ്ടുപോയി പ്രകൃതി വി രുദ്ധ പീഡനത്തിന് ഇരയാക്കിയ കല്ലുകെട്ട് മേസ്ത്രിയായ യുവാവിനെ പോലീസ്അറസ്റ്റ്‌ചെ യ്തു.
ചെറുവത്തൂര്‍ മട്ടലായിയിലെ കെ. ജയദേവനെ(40)യാണ് നീ ലേശ്വരം സി.ഐ വി ഉണ്ണികൃഷ് ണന്‍ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്.
എടച്ചാക്കൈ സ്വദേശിയായ പന്ത്രണ്ടുകാരന്‍ കോഴിക്കോട്ടെ ബന്ധുവീട്ടിലേക്ക് പോകാന്‍ ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതായിരുന്നു.സ്റ്റേഷനില്‍ വെച്ച് പരിചയപ്പെട്ട ജയദേവന്‍ ഇനി വണ്ടിയില്ലെന്നും പയ്യന്നൂരില്‍ പോയാല്‍ ഉണ്ടെ ന്നും പറഞ്ഞ് ബൈക്കില്‍ കയറ്റി കൊണ്ടുവരികയും മട്ടലായിയിലെ കുറ്റിക്കാട്ടില്‍ കൊണ്ടുപോ യിപ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടി യുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടെങ്കിലും സ്ഥലത്തെത്തിയ നീലേശ്വരം സി. ഐയും സംഘവും പ്രതിയെ പിടികൂടുകയായിരുന്നു. പോക് സോ നിയമപ്രകാരം അറസ്റ്റ് ചെ യ്ത പ്രതിയെ ഇന്ന് കാസ ര്‍ കോട് ജുവൈനല്‍ കോടതിയില്‍ ഹാജരാക്കും.

No comments:

Post a Comment