Latest News

ഭഗത് സിംഗ് അനുസ്മരണം വ്യാഴാഴ്ച

പയ്യന്നൂര്‍: അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഢ്യ സമിതി പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരുപത്തിമൂന്നിന് വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് കൈരളി മിനി ഓഡിറ്റോറിയത്തില്‍ വെച്ച് ഭഗത് സിംഗ് അനുസ്മരണദിനം സാമ്രാജ്യത്വവിരുദ്ധ ദിനമായി ആചരിക്കുന്നു.
ജി.ഡിനായരുടെ അധ്യക്ഷതയില്‍ ഡോ. സജനീഷ് മുഖ്യപ്രഭാഷണം നടത്തും. പി. അപ്പുക്കുട്ടന്‍ മാസ്റ്റര്‍, അഡ്വ. ടോണി ജോസഫ്, കെ.വി.ബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. കെ.പി. ജനാര്‍ദ്ദനന്‍ സ്വാഗതവും വി.ടി.വി മോഹനന്‍ നന്ദിയും പറയും.

No comments:

Post a Comment