Latest News

കാസര്‍കോട് നിയോജകമണ്ഡലത്തില്‍ഹര്‍ത്താല്‍ മദ്രസ അധ്യാപകനെ വെട്ടിക്കൊന്നു

കാസര്‍കോട്: കാസര്‍കോട് പഴയ ചൂരിയില്‍ മദ്രസ അധ്യാപകനെ വെട്ടിക്കൊന്നു. കുടക് മടിക്കേരി കാപ്പുങ്കല്‍ സ്വദേശി സുലൈമാ ന്റെ മകന്‍ റിയാസ് (28) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ അര്‍ധ രാത്രിയോടെയാണ് സംഭവം. താ മസസ്ഥലത്ത് കഴുത്തറുത്ത് കൊ ല പ്പെടുത്തിയ നിലയിലാണ് റിയാസിന്റെ മൃതദേഹം ക ണ്ടെ ത്തിയത്.
പള്ളിയോട് ചേര്‍ന്നുള്ള മുറി യിലാണ് റിയാസ് കിടന്നിരുന്നത്. തൊട്ടടുത്ത മറ്റൊരു മുറിയില്‍ പ ള്ളി ഖത്തീബ് അബ്ദുല്‍ അസീസ് മുസ്ലിയാരാണ് താമസിക്കുന്നത്. അര്‍ധ രാത്രിയോടെ ശബ്ദം കേട്ട് ഖത്തീബ് മുറി തുറന്നപ്പോള്‍ രൂ ക്ഷമായ കല്ലേറുണ്ടായി. ഉടന്‍ത ന്നെ ഖത്തീബ് മൈക്കിലൂടെ റി യാസിന് അപകടം സംഭവിച്ച തായി നാട്ടുകാരെ അറിയിക്കുക യായിരുന്നു.
നാട്ടുകാര്‍ എത്തി പരിശോ ധി ച്ചപ്പോഴാണ് റിയാസിനെ കഴുത്ത റുത്ത് ചോരയില്‍ കുളിച്ചു കിട ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രി യിലെ ത്തിച്ചെങ്കിലും മരണം സംഭവി ച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോ ര്‍ട്ടത്തിനായി പരിയാരം മെഡിക്ക ല്‍ കോളജിലേക്ക് മാറ്റി.
സംഭവത്തെ തുടര്‍ന്ന് ഉത്തര മേ ഖല എ.ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള ഉ ന്നത പൊലീസ് സംഘം കാസര്‍ കോട് ക്യാമ്പ് ചെയ്യുന്നു.
ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു, ഡി വൈ എസ് പി എം വി സുകുമാരന്‍, സി ഐ അബ്ദുര്‍ റഹീം, എസ് ഐ അജിത് കുമാര്‍ തുടങ്ങിയവരും, കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലി ക്കുന്നും, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, അബ്ദുല്‍ കരീം കോളിയാട്, അ ബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, അബ്ബാസ് ബീഗം, മു സ്ലിം ലീഗ് മധൂര്‍ പ ഞ്ചായത്ത് പ്ര സിഡന്റ് ഹാരിസ് ചൂരി തുടങ്ങി യവരും ആശുപ ത്രിയിലെത്തി. പ്രതികള്‍ക്ക് വേണ്ടി പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭി ച്ചിട്ടുണ്ട്.
കൊലപാതകത്തില്‍ പ്രതിഷേ ധിച്ച് കാസര്‍കോട് നിയോജക മണ്ഡലത്തില്‍ മുസ് ലിം ലീഗ് ഇ ന്ന് ഹര്‍ത്താല്‍ ആചരിക്കുകയാ ണ് . രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍.

No comments:

Post a Comment