Latest News

വേനല്‍ച്ചൂടില്‍ തണ്ണീര്‍ പന്തലൊരുങ്ങി


അന്നൂര്‍: അന്നൂരമ്പല പരിസരത്ത് ചുമടുതാങ്ങിയോടു ചേര്‍ന്ന് വേനല്‍ ചൂടകറ്റാന്‍ തണ്ണീര്‍ പന്തലൊരുങ്ങി.
ഇലഞ്ഞിമരത്തിന് കീളെ ഓലകൊണ്ടാണ് പന്തലൊരുക്കിയിരിക്കുന്നത്. പന്തലിനകത്ത് ഇഞ്ചിയും പച്ചമാങ്ങയും കറിവേപ്പിലയും നാരങ്ങായിലയും ഇടിച്ചുചേര്‍ച്ച രുചിയേറിയ മോരുവെള്ളം ഏതുസമയത്തും കുടിക്കാന്‍പാകത്തില്‍ ഒരുക്കിയിട്ടുണ്ട്. 
അന്നൂര്‍ കാറമേല്‍ റോഡിലൂടെയുള്ള യാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശ്വാസമാവുകയാണ് ഈ തണ്ണീര്‍പന്തല്‍. തായമ്പത്ത് ഭാസ്‌കരന്റെ നേതൃത്വത്തിലാണ് പത്ത് വര്‍ഷത്തോളമായി മുടങ്ങാതെ മോരുവെള്ളം സൗജന്യമായി വിതരണം ചെയ്തുവരുന്നത്. 
കരിവെള്ളൂര്‍: യോഗ ക്ഷേമ സഭ കൊടക്കാട് ഉപസഭ കരിവെള്ളൂര്‍ ബസാറില്‍ വി.എം. ട്രേഡേഴ്‌സിന് മുന്നില്‍ കുടിവെള്ള വിതരണം തുടങ്ങി. പി.വി. നാരായണന്‍ ഉദ്ഘാടനംചെയ്തു. 

No comments:

Post a Comment