Latest News

ധനരാജ് വധം: കീഴടങ്ങിയ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും

പയ്യന്നൂര്‍: സി.പി.എം പ്രവര്‍ത്തകനായ കുന്നരുവിലെ സി.വി. ധനരാജിന്റെ കൊലപാതക കേസില്‍ ഇന്നലെ പയ്യന്നൂര്‍ കോടതിയില്‍ കീഴടങ്ങിയ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആലക്കാട്ടെ കെ.എം. ബിജു, മൊട്ടക്കുന്നിലെ സി. ബിജു എന്നിവരെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങും.
കസ്റ്റഡി അപേ ക്ഷ അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂര്‍ സി. ഐ എം.പി ആസാദ് പയ്യന്നൂര്‍ ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ നാളെ നല്‍കും. ഈ കേസില്‍ ഇനി അഞ്ചുപേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.

No comments:

Post a Comment