Latest News

രാമന്തളി :മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉപരോധിച്ച സമരസമിതി പ്രവര്‍ത്തകരെ രാത്രിയോടെ വിട്ടയച്ചു

രാമന്തളി . ഏഴിമല നാവിക അക്കാദമിയിലെ മാലിന്യ പ്ലാന്റ് അട ച്ചുപൂട്ടാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടിയെടുക്കാ ത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസ്ഉപരോധിച്ച ജന ആരോഗ്യ സംരക്ഷണ സമിതി പ്രവര്‍ ത്തകരെ പോലീസ് കസ്റ്റഡിയില്‍ നിന്നും രാത്രിയോടെ വിട്ടയച്ചു.
ഇന്നലെ രാവിലെ പത്ത് മണി മുതല്‍ ഉപരോധിച്ച സമര സമിതി പ്രവര്‍ത്തകരെ ഉച്ചയോടു കൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു, അറസ്റ്റ് വ്യാപകമായ പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്ന് കലക്ടര്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രവര്‍ത്തകരെ വിട്ടയച്ചത്. പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ നിരാഹാരം പ്രഖ്യാപിക്കാ നിരിക്കെയാണ് കലക്ടര്‍ ഇടപെട്ടത്.
സംഥവത്തില്‍ പ്രതിഷേധിച്ചു കൊണ്ട് പൗരാവകാശ പ്രവര്‍ത്തകര്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് ജാഥ നടത്തി.രാമന്തളി യില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറ് കണക്കിന് നാട്ടുകാരുടെ പ്രതി ഷേധ പ്രകടനവും യോഗവും നടന്നു. വിനോദ് കുമാര്‍ രാമന്തളി പ്രസം ഗിച്ചു. പരിപാടിക്ക് കെ.എം.അനില്‍കുമാര്‍, കെ.പി.സരിത , ബീന രമേശന്‍, രാധിക, കെ.വി. 'ാസ്‌കരന്‍, എന്നിവര്‍ നേതൃത്വം കൊടുത്തു.

No comments:

Post a Comment