Latest News

കോല്‍ക്കളി അരങ്ങേറ്റം

പയ്യന്നൂര്‍: മാവിച്ചേരിയിലെ പി. കണ്ണന്‍നായര്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ കോല്‍ക്കളി പരിശീലനം നേടിയ നാല്‍പത് കുട്ടികളുടെ അരങ്ങേറ്റം ടി.ഐ മധുസൂദനന്റെ അധ്യക്ഷതയില്‍ പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശിവട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വെച്ച് ടി. മോഹനന്‍ ഉള്‍പ്പെടെയുള്ള പരിശീലകരെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. കൗണ്‍സിലര്‍ ഉഷാദാമോദരന്‍, ലൈബ്രറി കൗമ്‌സില്‍ ജില്ലാ സെക്രട്ടറി കെ.വി മോഹനന്‍, കെ. ശിവകുമാര്‍, പി.കെ. ശശീന്ദ്രന്‍ അന്തിത്തിരിയന്‍, ടി. വിശ്വനാഥന്‍, ടി. കൃഷ്ണന്‍, കെ. ചന്ദ്രന്‍, കെ.വി. പവിത്രന്‍, എം.വി. പ്രദീപ്കുമാര്‍, അച്ചുതന്‍ പുത്തലത്ത് എന്നിവര്‍ സംസാരിച്ചു. ടി. ദാമോദരന്‍ സ്വാഗതവും മുണ്ടത്താന്‍ രാജന്‍ നന്ദിയും പറഞ്ഞു.പരിപാടിയുടെ ഭാമായി വെ ള്ളൂര്‍ സെന്‍ട്രല്‍ ആര്‍ട്‌സി ന്റെ ക ലാപകാലം തെരുവുനാടകവുമുണ്ടായി.

No comments:

Post a Comment