Latest News

രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റ് ഗുരുതരം

ഉപ്പള: ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ രണ്ട് വിദ്യാര്‍ ത്ഥികള്‍ക്ക് കുത്തേറ്റു. ഉപ്പള ശാന്തിഗുരിയിലെ കസായി മൂസയുടെ മകന്‍ ഇബ്രാഹിം (17), പത്വാടിയിലെ സാഹിറിന്റെ മകന്‍ മുഹമ്മദ് അഫ്‌സാന്‍ (13) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരി ക്കേറ്റ ഇരുവരെയും മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് എട്ട് മണിയോടെ മുസോടി സ്‌കൂളിന് സമീപത്ത് വെച്ചാണ് സംഭവം.
ഫെബ്രുവരി പതിനഞ്ചിന് കൊല്ലപ്പെട്ട കാലിയ റഫീഖിന്റെ മകന്‍ സുഹൈലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. കുത്തേറ്റ അഫ്‌സാന്‍ നേരത്തെ കൊല്ലപ്പെട്ട മുത്തലിബിന്റെ സഹോദര പുത്രനാണ്. കൈവെള്ളയിലാണ് ഇബ്രാഹിമിന് കുത്തേറ്റത്. വിവ രമറിഞ്ഞ് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. പ്രതികള്‍ക്കായി പോ ലീസ് തിരച്ചില്‍ ആരംഭിച്ചു.

No comments:

Post a Comment