Latest News

ഭാവനാപൂര്‍ണ്ണമാകണം ശാസ്ത്ര ഗവേഷണമെന്ന് ഖാദര്‍ മാങ്ങാട്

പയ്യന്നൂര്‍: ശാസ്ത്ര ഗവേഷണ രംഗത്ത് നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും ഗവേഷകര്‍ ഭാവനാപൂര്‍ണ്ണമായി പ്രവര്‍ത്തിക്കണമെന്നും കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട്.
ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് രസതന്ത്രത്തിലെ നൂതനപ്രവണതകളെക്കുറിച്ച് പയ്യന്നൂ ര്‍ കോളേജ് രസതന്ത്ര വിഭാഗം സംഘടിപ്പിച്ച നാഷണല്‍ വര്‍ ക് ഷോപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വവിധ വിഷയങ്ങളെ അധികരിച്ച് ഡോ. അരുണ്‍മോഹന്‍ ഇ സ്ലൂര്‍,ഡോ. കെ. രവികുമാര്‍, ഡോ. രതീഷ് കൃഷ്ണന്‍, ഡോ. മ ധുസൂദനന്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ.ടി. രവീന്ദ്രന്‍, വി. ഗീത, കെ.രാമചന്ദ്രന്‍, എ.നിശാന്ത്, ഷിം ജില്‍ കണ്ണന്‍, എ.എം. വിജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment