Latest News

നഗരമധ്യത്തില്‍ ഗാന്ധിപ്രതിമ തകര്‍ത്തു

പയ്യന്നൂര്‍: പയ്യന്നൂരില്‍ നഗരമധ്യത്തില്‍ ഗാന്ധിപ്രതിമ തകര്‍ത്തു. തെക്കെ ബസാറില്‍ വിഠോബ ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഹിന്ദി വിദ്യാലയത്തിന് മുന്നില്‍ സ്ഥാപിച്ച ഗാന്ധിപ്രതിമയാണ് നശിപ്പിക്കപ്പെട്ടത്. ഗാന്ധിപ്രതിമയുടെ തല വെട്ടിമാറ്റിയ നിലയിലാണ്.ഇന്ന് രാവിലെ പത്ത്മണിയോടെയാണ് സംഭവം ജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. വിദ്യാലയത്തിന്റെ ഗെയിറ്റ് അടച്ചനിലയിലായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. വിദ്യാലയം സെക്രട്ടറി പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കി.

No comments:

Post a Comment