Latest News

അന്യ സംസ്ഥാന ലോട്ടറി ആശങ്ക അകറ്റുക

പയ്യന്നൂര്‍: അന്യ സംസ്ഥാന ലോട്ടറി കേരളത്തില്‍ തിരിച്ചുവരുന്നു എന്നതരത്തിലുള്ള വാര്‍ത്തയുടെ സത്യാവസ്ഥ സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കേരള ഭാഗ്യക്കുറിയെ തകര്‍ക്കാന്‍ വേണ്ടി ഇത്തരത്തിലുള്ള വാര്‍ത്തക്കെതിരെ സര്‍ക്കാര്‍ സത്യാവസ്ഥ ലോട്ടറി തൊഴിലാളികളെ ബോധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. അന്യ സംസ്ഥാന ലോട്ടറിക്കെതിരെ സമരം ശക്തമാക്കി. കേരള ഭാഗ്യക്കുറിയെ സംരക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മേഖല സമ്മേളനം പി.ടി അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ജില്ല പ്രസിഡണ്ട് ജിന്‍സ്മാത്യു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം സെക്രട്ടറി ഏലിയാസ് ടി.ടി, സുരേഷ് എം, ബാലകൃഷ്ണന്‍ കക്കറ, ബാലകൃഷ്ണന്‍ എരിപുരം, ഭാസ്‌കരന്‍ പി.വി എന്നിവര്‍ സംസാരിച്ചു.പി. ബാലകൃഷ്ണന്‍ സ്വാഗതവും പി. വിബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment