Latest News

നിയമസഭാ സമിതി ശുപാര്‍ശ മൂന്നാറില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കണം

തിരു: മൂന്നാറില്‍ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റണമെന്ന് നിയമസഭാ സമിതിയുടെ ശുപര്‍ശ. പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങളാണ് പൊളിച്ചു നീക്കേണ്ടതെന്നും വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി നല്‍കിയ പട്ടയങ്ങള്‍ റദ്ദ് ചെയ്യണമെന്നും ശുപാര്‍ശയുണ്ട്. അനുവദനീയമല്ലാത്ത ഉയരങ്ങളുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നും, പാരിസ്ഥിതി പരിപാലന അതോറിറ്റി രൂപീകരിക്കണമെ ന്നും നിയമസഭാസമിതി ശുപാര്‍ശ ചെയ്തു.

No comments:

Post a Comment