Latest News

അഭിനവ് രാജീവന് ദേശീയ സ്‌കോളര്‍ഷിപ്പ്

പയ്യന്നൂര്‍: കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ 2016ലെ സി.സി.ആര്‍.ടി സ്‌കോളര്‍ഷിപ്പിന് പയ്യന്നൂര്‍ യോദ്ധാ കളരിപ്പയറ്റ് അക്കാദമിയിലെ അഭിനവ് രാജീവന്‍ അര്‍ഹനായി.
കോല്‍ക്കളി, കളരിപ്പയറ്റ് എന്നിവയിലുള്ള മികവിനാണ് സ്‌കോളര്‍ഷിപ്പ്. ഡോ.എ.കെ. വേണുഗോപാലിന്റെയും കെ. ശൈലേഷിന്റെയും ശിഷ്യനായ അഭിനവ് കണ്ടങ്കാളിയിലെ എന്‍.വി രാജീവന്റെയും സി. സീമയുടെയും മകനാണ്. കണ്ടങ്കാളി ഷേണായ് സ്മാരക ഹയര്‍സെക്കന്ററി സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ത്ഥിയാണ്.

No comments:

Post a Comment