Latest News

രമേശന്‍ രക്തസാക്ഷി ദിനാചരണം നാളെ

പയ്യന്നൂര്‍: ജനകീയ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ രമേശന്‍ രക്തസാക്ഷി ദനാചരണം സംഘടിപിക്കുന്നു. നാളെ വൈകുന്നേരം അഞ്ച് മണിക്ക് പയ്യന്നൂര്‍ ഷേണായ് സ്‌ക്വയറില്‍വെച്ച് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ ജനകീയ കലാസാഹിത്യവേദി സംസ്ഥാന സെക്രട്ടറി പി.കെ.വേണുഗോപാല്‍ അനുസ്മരണ പ്രഭാഷണം നടത്തും.
തുടര്‍ന്ന് സാംസ്‌കാരിക ദേശീയത- അര്‍ത്ഥവും അനര്‍ത്ഥവും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും കെ.എ. മോഹന്‍ദാസ് വിഷയാവതരണം നടത്തും. ഉമേഷ് ബാബു കെ.സി, പി.കെ. വേണുഗോപാലന്‍, പി.കെ.സുരേഷ്‌കുമാര്‍, കെ. ദേവി, ഹരിദാസ് പാലയാട്, ശിവന്‍ കാങ്കോല്‍ എന്നിവര്‍ പങ്കെടുക്കും.

No comments:

Post a Comment