Latest News

പോലീസിനെ തടഞ്ഞ മൂന്നുപേര്‍ അറസ്റ്റില്‍

പയ്യന്നൂര്‍: കേസന്വേഷണത്തിന് സ്ഥലത്തെത്തിയ പോലീസ് സംഘത്തെ തടയുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിന് ലോഡ്ജ് ഉടമകള്‍ക്കെതിരെ പോലീസ്‌കേസെടുത്തു. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന ലോഡ് ജുടമകള്‍ തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശശിധരന്‍ കക്കറയെയും സംഘത്തെ യും തടഞ്ഞുവെക്കുകയും കൃത്യനിര്‍വ്വഹബണം തടസ്സപെടുത്തുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

No comments:

Post a Comment