Latest News

കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ അനുവദിക്കണം

പയ്യന്നൂര്‍: പയ്യന്നൂരില്‍ നിന്ന് കുന്നരു, പാലക്കോട്, എട്ടിക്കുളം വഴിയുള്ള മിക്ക ബസ്സുകളും അധിക ദിവസവും ട്രിപ്പുകള്‍ മുടക്കുന്നുവെന്നും നിലവില്‍ കല്ലേറ്റുംകടവ് വഴി ഓടിക്കൊണ്ടിരിക്കുന്ന മിക്ക ബസ്സുകളും സ ര്‍വ്വീസുകള്‍ മാറ്റി ഓടുന്നതായും പ്രവാസി സംഘം കല്ലേറ്റുംകടവ് കിഴക്കേ യൂനിറ്റ് കമ്മിറ്റി ആരോപിച്ചു. അധികൃതര്‍ക്ക് പരാതി നല്‍കുവാനും കല്ലേറ്റും കടവ് വഴി കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ അനുവദിക്കണമെന്നും അതിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണമെന്നും യോഗം ആവശ്യപ്പെട്ടു. 

No comments:

Post a Comment