Latest News

ജാതീയ തര്‍ക്കവും അധികാരത്തിനായുള്ള പിടിവലിയും ഈ നൂറ്റാണ്ടിലും തുടരുന്നു: സി.വി.ബാലകൃഷ്ണന്‍

തൃക്കരിപ്പൂര്‍: പത്തൊന്‍പതാം നൂറ്റാണ്ടിലെ ഇരുട്ട് ഇന്നില്ലെങ്കിലും ജാതീയ തര്‍ക്കവും അധികാര സ്ഥാനത്തിനായുള്ള പിടിവലിയും ഇന്നും നടന്നു വരുന്നുണ്ടെന്നും നോവലിസ്റ്റും തിരക്കഥാകൃത്തുമായ സി.വി. ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. നടക്കാവ് കോളനിയില്‍ രൂപീകരിച്ച മഹാത്മ അയ്യങ്കാളി വായനശാല ആന്‍ഡ് ഗ്രന്ഥാല യത്തി ന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നല്ല പുസ്തകങ്ങള്‍ വിസ്മയവും ആനന്ദവും വിജ്ഞാനവും ഒരുമിച്ചു പകരുമെന്നും, വായനശാലകളും അതിലെ പുസ്തകങ്ങളും കത്തി ക്കുന്നതിനേക്കാള്‍ കുറ്റകരമായി കാണുകയാണ് പുസ്തകങ്ങള്‍ വാ യിക്കാതിരിക്കുന്നതിനെയെന്നും അദ്ദേഹം പറഞ്ഞു.
പുസ്തകങ്ങളിലൂടെ പുറം നാടുകളില്‍ സഞ്ചരിച്ചിരുന്ന കാലം ഉണ്ടായിരുന്നുവെന്നും അക്കാലത്ത് അതാത് നാടുകള്‍ നമ്മിലേക്ക് കടന്നുവന്നിരുന്ന അനുഭവം വേറിട്ടതായിരുന്നുവെന്നും സി.വി. ബാ ലകൃഷ്ണന്‍ പറഞ്ഞു. കോടികണക്കിന് പുസ്തകങ്ങള്‍ ലോക ത്താ കമാനം ഇന്നും പുറത്തിറങ്ങിക്കൊണ്ടിക്കുകയാണെന്നും അത് പരന്ന വായനയിലേക്ക് നമ്മെ നയിക്കുമെന്നും ബാലകൃഷ്ണന്‍ പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ എം. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഗ്രന്ഥാലയത്തിന്റെ ശേഖരത്തിലേക്ക് സി.വി. ബാ ലകൃഷ്ണന്‍ പുസ്തകങ്ങള്‍ സംഭാവന ചെയ്തു. ജില്ലാ പഞ്ചാ യത്ത് അംഗം പി.വി. പത്മജ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി. രവി, ഗ്രാമ പഞ്ചായത്ത് അംഗം പി. കുഞ്ഞമ്പു, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി. വേണുഗോപാലന്‍, പി. കു ഞ്ഞമ്പു, എം. രാമചന്ദ്രന്‍, കെ.വി. മുകുന്ദന്‍, എം. ഗംഗാധരന്‍, ഉറു മീസ് തൃക്കരിപ്പൂര്‍, പി.കുഞ്ഞികൃഷ്ണന്‍, ഇ. രാജേഷ് കുമാര്‍, ഇ. മന്‍ഷാദ്, പത്മിനി ഗംഗന്‍, കെ.എന്‍. ഷനോജ് എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വായന, ക്വിസ്, ചിത്രരചന മത്സ രങ്ങള്‍ക്ക് എ.വി. അനില്‍ കുമാര്‍, ആനന്ദന്‍ പേക്കടം, മനുകൊ യോങ്കര എന്നിവര്‍ നേതൃത്വം നല്‍കി. വിജയികള്‍ക്ക് ജില്ലാ പഞ്ചായ ത്ത് അംഗം പി.വി. പത്മജ സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുട ര്‍ന്ന് മാതമംഗലം പൈതൃകം നാട്യകലാവേദിയുടെ നേതൃത്വ ത്തില്‍ നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു. 

No comments:

Post a Comment