Latest News

മദ്രസാ അധ്യാപകന്റെ പണം മോഷ്ടിച്ച യുവാവ് അറസ്റ്റില്‍

പയ്യന്നൂര്‍:വെള്ളൂര്‍ ജുമാഅത്ത് പള്ളിയിലെ മദ്രസാ അധ്യാപകന്റെ പണം മോഷ്ടിച്ച രക്ഷപ്പടാന്‍ ശ്രമിച്ച നിരവധി മോഷണക്കേസിലെ പ്രതിയായ യുവാവ് അറസ്റ്റില്‍.
കാസര്‍കോട് ചെര്‍ക്കള സ്വദേശിയും ഇരിക്കൂര്‍ പെരുവളത്ത്പറമ്പില്‍ താമസക്കാരനും മലപ്പുറം ചേലേരി ബാവ മുസ്ലയാരുടെ മകനും മത്സ്യവ്യാപാരി യുമായ മുഹാദി(30)നെയാണ് പയ്യന്നൂര്‍ എസ്.ഐ കെ.പി. ഷൈനും സംഘവും അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി ബൈക്കില്‍ വെള്ളൂര്‍ ആലിന്‍കീഴിലെ ജുമാഅത്ത് പള്ളിയില്‍ എത്തിയ ഇയാള്‍ മദ്രസാ അധ്യാപകനായ ചീമേനി പെരുമ്പട്ടയിലെ ടി.പിറഫീക്കുമായി സൗഹൃദത്തിലാവുകയും പള്ളിയോട് ചേര്‍ന്ന മദ്രസയില്‍ ഉറങ്ങാന്‍ കിടക്കുകയുമായിരുന്നു. എന്നാല്‍ട ഇയാള്‍ പുലര്‍ച്ചെ മുറിയില്‍ സൂക്ഷിചച്ച പണവുമായി കടന്നുകളയുകയായിരുന്നു.
എന്നാല്‍ നേരം പുലര്‍ന്നപ്പോള്‍ പള്ളിയിലേക്ക് തിരിച്ചുവവന്ന് ഇയാള്‍ സഞ്ചരിച്ച കെ.എല്‍. 59-3142നമ്പര്‍ ബൈക്ക് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ മോഷണ വിവരമറിഞ്ഞ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.
ഇരിക്കൂര്‍ സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുണ്ട്. ഈ കേസില്‍ പിടികിട്ടാപ്പുള്ളിയായഇയാള്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് വീണ്ടും മോഷണക്കേസില്‍ പിടിയിലായത്.
അതേസമയം കഴിഞ്ഞമാസം കുഞ്ഞിമംഗലത്തെ പള്ളിയിലും സമാന രീതിയില്‍ മോഷണം നടന്നിരുന്നു. ഈ മോഷണവുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

No comments:

Post a Comment