Latest News

കവര്‍ച്ച:പ്രതിക്ക് തടവും പിഴയും

പയ്യന്നൂര്‍: വീടു കുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ പ്രതിക്ക് തടവും പിഴയും ശിക്ഷ കോടതി വിധിച്ചു. തളിപ്പറമ്പ് കു റ്റ്യേരി മാവിച്ചേരിയിലെ കെ.യു മുഹമ്മദി(37)നാണ് കവര്‍ച്ചാക്കേസില്‍ പയ്യന്നൂര്‍ ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി നാലുവര്‍ഷവും പത്തായിരം രൂപ പിഴയും വിധിച്ചത്.
2008 ഒക്‌ടോബര്‍ പതിനഞ്ചിനാണ് കേസിനാസ്പദമായ സംഭവം. കരിവെളളൂര്‍ മണക്കാട്ടെ റിട്ടയേര്‍ഡ് എസ്.ഐ കല്ലറ ബാലകൃഷ്ണന്റെ മണക്കാട്ടെ വീടുകുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ച മുപ്പത് പവന്റെ സ്വര്‍ണ്ണാഭരണങ്ങളും നാലായിരം രൂപയും ഒരു ഡിജിറ്റല്‍ ക്യാമറയും രണ്ട് ലേഡീസ് വാച്ചുകളും കവര്‍ന്ന കേസില്‍ പയ്യന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയായ മുഹമ്മദിന് വ്യത്യസ്ത വകുപ്പുകളില്‍ നാലുവര്‍ഷം തടവും 10,000 രൂപ പിഴയും കോതി ശിക്ഷ വിധിച്ചത്.

No comments:

Post a Comment