Latest News

ജല ചൂഷണത്തിനെതിരെ പെപ്‌സിയും കോളയും വില്‍ക്കില്ല-വ്യാപാരികള്‍

കോഴിക്കോട്: സംസ്ഥാന ത്തു ടനീളമുള്ള കൊക്കകോള, പെ പ്‌സി വില്‍പ്പന നിര്‍ത്തുമെന്ന് വ്യാപാരി വ്യവസായി ഏകോ പന സമിതി സംസ്ഥാന പ്രസി ഡന്റ് ടി. നസുറുദ്ദീന്‍. ജലചൂ ഷണത്തിനെതിരെ വ്യാപാരികള്‍ എടുക്കുന്ന ആദ്യചുവടായാണ് പെപ്‌സി, കോക്കകോള ഉത്പ ന്നങ്ങള്‍ നിര്‍ത്തലാക്കാന്‍ തീരു മാനിച്ചതെന്നും അദ്ദേഹം പറ ഞ്ഞു.
കമ്പനികളുടെ കുടിവെള്ള മട ക്കമുള്ള എല്ലാ ഉത്പന്ന ങ്ങളു ടെയും വില്‍പ്പനയാണ് നിര്‍ത്താ ന്‍ തീരുമാനിച്ചത്. ജല ചൂഷണം നിര്‍ത്തലാക്കുക, സ്വദേശി പാനീ യങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതിന്റെ ഭാഗമായാണ് വ്യാ പാരികള്‍ ഇത്തരം തീരുമാന ത്തി ലേക്ക് നീങ്ങിയത്.
എന്നാല്‍ ഇത്തരം ഉത്പന്ന ങ്ങളുടെ വില്‍പ്പന നിര്‍ത്താന്‍ ത ങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്ന് വ്യാ പാരി വ്യവസായി ഏകോപന സ മിതി (ഹസന്‍കോയ വിഭാഗം) സംസ്ഥാന പ്രസിഡന്റ് ഹസന്‍ കോയ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്ത് ഇത്തരം തീരുമാനങ്ങള്‍ വ്യാപാ രികളുടെ വരുാനത്തെ വലിയ തോതില്‍ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment