Latest News

പിണറായിസര്‍ക്കാര്‍ ശക്തമായ യുവജന പ്രക്ഷോഭം നേരിടേണ്ടി വരും:യൂത്ത് കോണ്‍ഗ്രസ്

തൃക്കരിപ്പൂര്‍ : ഏറെ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തില്‍ വന്നു യുവജനങ്ങളെ വഞ്ചിക്കുന്ന നടപടികളുമായി നീങ്ങുന്ന കേര ളത്തി ലെ പിണറായി സര്‍ക്കാരിന് യുവാക്കളുടെ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് യൂത്ത് കോണ്‍ഗ്രസ് പടന്ന മണ്ഡലം കണ്‍ വെന്‍ഷന്‍ മുന്നറിയിപ്പ് നല്‍കി. വടക്കേപ്പുറത്ത് നടന്ന മണ്ഡലം യൂ ത്ത് കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ കാസര്‍ഗോഡ് പാര്‍ലിമെന്റ് മണ്ഡ ലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാജേഷ് പുല്ലൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എ.ജി. ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കെ. സജീവന്‍, സജീഷ് കൈതക്കാട്, നൈന സുരേഷ്, ഇ. ശ്യാംകുമാര്‍, കെ. ഗോവിന്ദന്‍, നാസര്‍ പാട്ടി ല്ലത്ത്, കെ. മനോജ്, കെ.വി. മുഹമ്മദ്, എ. റിയാസ്, വി. ബാലകൃഷ്ണന്‍, എന്‍. അഷ്‌റഫ്, കെ. ഗോവിന്ദന്‍, എ.ജി. സിദ്ദീഖ്, നസീര്‍ നങ്ങാരത്ത്, ഒ.ടി. റഹീസ് എന്നിവര്‍ പ്രസംഗിച്ചു.
മുപ്പതിനകം മുഴുവന്‍ യൂണിറ്റുകളിലും പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്താനും, അടുത്ത മാസം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സംസ്ഥാന വാഹന ജാഥയുടെ പ്രചാരണ പ്രവര്‍ത്ത നങ്ങള്‍ നടത്താനും കണ്‍വെന്‍ഷനില്‍ തീരുമാനിച്ചു

No comments:

Post a Comment