Latest News

മദ്രസ അധ്യാപകന്റെ കൊലമൂന്നുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: പഴയ ചൂരി ഇ സ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനും പള്ളി മുഅദ്ദിനു മായ മുഹമ്മദ് റിയാസ് മൗലവി (30)യെപള്ളിയോടനുബന്ധി ച്ചു ള്ള മുറിയില്‍ അതിക്രമിച്ചു കയ റിയ ശേഷം കഴുത്തറുത്ത് കൊല പ്പെടുത്തിയ കേസിലെ മൂന്നു പ്ര തികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
കാസര്‍കോടിന്റെ സമീപപ്രദേ ശത്ത് താമസിക്കുന്ന നിധിന്‍, അ ജേഷ് എന്ന അപ്പു, അഖില്‍ എ ന്ന അഖിലേഷ് എന്നിവരെയാണ് കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ് പി ഡോ. ശ്രീനിവാസിന്റെ നേതൃത്വ ത്തിലുള്ള പ്രത്യേക അന്വേഷ ണസംഘം അറസ്റ്റ് ചെയ്തത്. ഇ ന്ന് രാവിലെ പത്തു മണിയോടെ എ ഡി ജി പി രാജേഷ്ദിവാന്റെ നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന തിന് ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അ ജേഷ് ആണ്പള്ളിയോട നുബ ന്ധിച്ച മുറിയില്‍ അതി ക്രമിച്ചുക ടന്ന് മൂര്‍ച്ചയേറിയ ആയുധം കൊ ണ്ട് റിയാസ് മൗലവിയെ കഴുത്ത റുത്തും കുത്തിയും കൊലപ്പെടു ത്തിയതെന്ന് ക്രൈംബ്രാഞ്ച് എ സ്പി ഡോ.ശ്രീനിവാസ് പറ ഞ്ഞു. അറസ്റ്റുമായി ബന്ധ പ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടു ത്തുമെന്ന് എസ്പി വ്യ ക്തമാക്കി. ഇക്കഴിഞ്ഞ തിങ്ക ളാഴ്ച രാത്രിയാണ് റിയാസ് മൗ ലവിയെ പള്ളിയോടനുബന്ധിച്ച മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അന്വേഷണം ഏറ്റെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത് പ്രത്യേക പോലീസ് ടീ മിന്റെ അന്വേഷണമികവ് മൂ ലമാണ്.ശാസ്ത്രീയമായ തെളി വുകളുടെയുംപഴുതടച്ചുള്ള അ ന്വേഷണത്തിലൂടെയുമാണ് പ്രതി കളെതിരിച്ചറിയാന്‍ സാ ധിച്ചത്.

No comments:

Post a Comment