Latest News

ജ്വല്ലറിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു

മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍ 

പയ്യന്നൂര്‍: ദേശീയപാതയില്‍ ജ്വല്ലറിയില്‍ നിന്ന് രണ്ടുലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ ന്നു.കണ്ടോത്തെസുദര്‍ശിതം ജ്വ ല്ലറിയിലാണ് കവര്‍ച്ച നടന്നത്. ഇ ന്നലെ രാത്രി ഏഴുമണിയോടെയാ ണ് സംഭവം. പൂജാസംബന്ധമായ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാനെ ന്ന വ്യാജേന ജ്വല്ലറിയിലെത്തി യ രണ്ട് ഇതര സംസ്ഥാനക്കാരാ ണ് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നത്.
ബൈക്കിലെത്തിയ രണ്ടംഗസംഘം ജ്വല്ലറിയുടമ കണ്ടോ ത്തെ കെ.സതീശനില്‍ നിന്ന് ആഭരണങ്ങള്‍ പരിശോധിച്ച് വില സംബന്ധമായി സംസാരിക്കുന്നതിനിടെ മൊ ബൈ ല്‍ ഫോണില്‍ സംസാരിക്കുന്നതിനുവേണ്ടി ഒ രാള്‍ കടയില്‍ നിന്ന് പുറത്തിറങ്ങി, തൊട്ടുപിന്നാലെ മറ്റേയാളും പുറത്തിറങ്ങുകയായിരുന്നു. ഈ സമയം ഉടമ കാഷ് മേശക്കരികിലേക്ക് പോയിരുന്നു. ഉടമ മാത്രമേ കടയിലുണ്ടായിരുന്നുള്ളു.
ഇന്ന് രാവിലെ ജ്വല്ലറി തുറന്നപ്പോഴാണ് ജ്വല്ലറിയിലെ ട്രേയില്‍ സൂക്ഷിച്ച ര ണ്ട് ലക്ഷം രൂപയോ ളം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായത് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങ ള്‍ പരിശോധിച്ചപ്പോഴാണ് രാത്രിയില്‍കടയിലെത്തിയസംഘം ആ ഭരണങ്ങളെടുക്കുന്നതായി ക ണ്ട ത് തുടര്‍ന്ന് പയ്യന്നൂര്‍ പോലീസി ല്‍പരാതിനല്‍കുകയായിരുന്നു.

No comments:

Post a Comment