Latest News

കാരുണ്യവഴിയില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് കൂട്ടായ്മ

പയ്യന്നൂര്‍: തായിനേരി സെന്‍ട്രല്‍ ആര്‍ട്‌സ് പ്രവാസി വാട്‌സ് ആപ്പ് ഗ്രൂപ്പ് ഒന്നാം വാര്‍ഷികം സമൂഹത്തിലെ വേദന അനുഭവിക്കുന്നവര്‍ക്കൊപ്പം ആഘോഷിച്ചു. വിദേശത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാര്‍ 2016 മാര്‍ച്ചിലാണ് ഈ ഗ്രൂപ്പ് ആരംഭിച്ചത്. തങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ ഒരുഭാഗം ദുരിതം അനുഭവിക്കുന്നവര്‍ക്കായി നല്‍കുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം.
ഒന്നാം വാര്‍ഷികംആഘോഷിക്കുന്നതിനായി ഗ്രൂപ്പിന്റെ പ്രവര്‍ത്തകരില്‍ ചിലര്‍ നാട്ടിലെത്തി. മുത്തത്തി പകല്‍ വീട്ടിലെ അന്തേവാസികള്‍ക്കൊപ്പം വാര്‍ഷികത്തിന് തുടക്കം കുറിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.പി. ജ്യോതി പരിപാടി ഉദ്ഘാടനം ചെയ്തു. പതിനെട്ടിന് തായിനേരി സെന്‍ട്രല്‍ ആര്‍ട്‌സ് പരിസരത്ത് സൗജന്യ മെഗാ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും മരുന്നുവിതരണവും സംഘടിപ്പിച്ചു. ഇതിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ നിര്‍വ്വഹിച്ചു. വാര്‍ഷികാഘോഷത്തിന്‍രെ സമാപനം ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പയ്യന്നൂരിലെ എം.ആര്‍.സി.എച്ച് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമായിരുന്നു.ക്ലാസ് മുറികളിലേക്ക് നല്‍കുന്ന പത്തോളം അലമാരകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ് പ്രിന്‍സിപ്പല്‍ ശോഭാ സുരേന്ദ്രന് കൈമാറി.
തുടര്‍ന്ന് നടന്ന ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിന്റെ യുവ പ്രതിഭാ പുരസ്‌കാരം നേടിയഉണ്ണി കാനായി,സംസ്ഥാന പാരാലിമ്പിക് കായിക മേളയില്‍ മികച്ച വിജയം നേടിയ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും സി.പി.ഐ.എം. പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ മധുസൂദനന്‍ ഉപഹാരങ്ങള്‍ നല്‍കി. മുഹമ്മദ് കൈസ് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. ബാലന്‍, ഡോ. വി.സി. രവീന്ദ്രന്‍, കൗണ്‍സിലര്‍ വി.പി. സതീശന്‍, കെ.കെ. കൃഷ്ണന്‍, ടി. മധു, രാഘവന്‍ മാസ്റ്റര്‍, സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് ഇ.പി. ശാന്ത എന്നിവര്‍ സംസാരിച്ചു. ടി. അഷ്‌റഫ് സ്വാഗതവും ശോഭാ രവീന്ദ്രന്‍ നന്ദിയും പറഞ്ഞു

No comments:

Post a Comment