Latest News

സൗജന്യ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘാടകസമിതി രൂപീകരിച്ചു

പയ്യന്നൂര്‍: സെന്‍ട്രല്‍ ആര്‍ട്‌സ് പ്രവാസി വാട്‌സ് ആപ്പ് ഗ്രൂപ്പ് തായിനേരിയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി പതിനെട്ടിന് ശനിയാഴ്ച രാവിലെ പത്ത് മണി മുതല്‍ തായിനേരി സെന്‍ട്രല്‍ ആര്‍ട്‌സ് കലാസമിതി പരിസരത്ത് വെച്ച് സൗജന്യ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇ.എന്‍.ടി, ജനറല്‍ മെഡിസിന്‍, ദന്തരോഗം, കാഴ്ച പരിശോധന തുടങ്ങിയ വിഭാഗങ്ങളിലായി വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധന നടത്തും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി സി. അശോകന്‍ ജനറല്‍ കണ്‍വീനറും മുഹമ്മദ് കൈസ് ചെയര്‍മാനുമായി സംഘാടക സമിതി രൂപീകരിച്ചു. മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9809746858, 9747493050, 9744390223 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണെന്ന് സം ഘാടകര്‍ അറിയിച്ചു

No comments:

Post a Comment