Latest News

കലാം വഴികാട്ടി :അരയി സ്‌കൂളില്‍ എല്ലാ കുട്ടികള്‍ക്കും ആയിരം മണിക്കൂര്‍

കാഞ്ഞങ്ങാട്:അധ്യയന വര്‍ഷം അവസാനിക്കാന്‍ ഇരുപത് പ്ര വൃ ത്തി ദിനങ്ങള്‍ അവശേഷിക്കു മ്പോള്‍ എല്ലാ കുട്ടികള്‍ക്കും ആ യിരം മണിക്കൂര്‍ സമ്മാനിച്ച് കാ സര്‍ഗോഡ് ജില്ലയിലെ അരയി ഗ വ.യു.പി.സ്‌കൂള്‍. മുന്‍ രാഷ്ട്രപതി എ .പി.ജെ.അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ അനുസ്മരിച്ച് ക ഴിഞ്ഞ അധ്യയന വര്‍ഷം ഒരാഴ്ച അധിക സമയം പ്രവര്‍ത്തിച്ച വി ദ്യാലയം ഈ വര്‍ഷം ജൂണ്‍ ഒന്ന് മുതല്‍ തന്നെ കലാമിന്റെ പിരിയ ഡ് എന്ന പേരില്‍ എല്ലാ ദിവസ വും രാവിലെ ഒമ്പതേകാലിന് ത ന്നെ സ്‌കൂള്‍ പ്രവര്‍ത്തനം ആ രംഭിക്കുകയായിരുന്നു. കുട്ടി കളുടെ എണ്ണം കുറഞ്ഞ് പൂട്ടേണ്ട അവസ്ഥയിലായ ഈ വിദ്യാ ല യത്തില്‍ ജനകീയ ഇടപെടലുക ളിലൂടെ ഇന്ന് മൂന്നിരട്ടിയോളം കുട്ടികള്‍ പഠിക്കുന്നു.
അധ്യയന വര്‍ഷത്തിലെ 175 പ്ര വൃത്തി ദിവസങ്ങള്‍ പൂര്‍ത്തി യാ യപ്പോള്‍ ആയിരത്തി നാല് സാ ധ്യായ മണിക്കൂറുകള്‍ തികച്ചി രി ക്കയാണ് ഈ സര്‍ക്കാര്‍ വിദ്യാ ലയം.പ്രധാനാധ്യാപകന്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൊടക്കാട് നാരായണന്റെ നേ തൃത്വത്തില്‍ അധ്യാപകരായ ശോഭന കൊഴുമ്മല്‍, കെ.വി സൈജു.,കെ.വനജ, ടി.വി. പ്ര കാശന്‍, എ.വി.ഹേമാവതി,പി ബിന്ദു, സിനി എബ്രഹാം, കെ. ശ്രീ ജ, കെ.ഷീബ, ടി.വി .സവിത എന്നിവരോടൊപ്പം ഓഫീസ് അറ്റന്‍ഡര്‍ കെ.അനിത ,രക്ഷിതാ ക്കള്‍ ,വിദ്യാര്‍ഥികള്‍ എന്നിവ രു ടെ കൂട്ടായ്മയിലൂടെയാണ് പൊ തുവിദ്യാഭ്യാസ സംരക്ഷണ യ ജ്ഞത്തിനു തന്നെ അഭിമാന മാ യി ഇത്തരമൊരു നേട്ടം കൊയ്യാ ന്‍ ഈ വിദ്യാലയത്തിനായത്.
മികവുത്സവങ്ങള്‍, വാര്‍ഷികം, മൂ ല്യനിര്‍ണയം എന്നിവയ്ക്കു പുറ മെ എസ്.എസ്.എ യുടെ സ ഹവാസങ്ങള്‍ക്കും കൂടി ഈ മാ സം സമയം കണ്ടെത്തേണ്ടി വരു മ്പോള്‍ ആയിരം മണിക്കൂര്‍ പ്ര ഖ്യാപനത്തില്‍ മാത്രം ഒതു ങ്ങും.പത്താംതരം മോഡലിനും പൊതു പരീക്ഷയ്ക്കും വേണ്ടി ഫെബ്രുവരി മാസത്തില്‍ തന്നെ ക്ലാസുകള്‍ അവസാനിപ്പിച്ച ഹൈസ്‌കൂളുകളിലെ ഒന്നാം തരം തൊട്ട് ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ആകെ ല'ിച്ച സാധ്യായ മണിക്കൂ റുകള്‍ തൊള്ളായിരത്തിനടുത്തേ വരൂ

No comments:

Post a Comment