Latest News

പയ്യന്നൂര്‍ നിയോജക മണ്ഡലം സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രഖ്യാപനം ഇന്ന്

പയ്യന്നൂര്‍ : പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ സമ്പൂര്‍ണ വൈദ്യു തീകരണ പ്രഖ്യാപനം ഇന്ന് വൈകുന്നേരം നാല് മണിക്ക് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ ചേരുന്ന യോഗത്തില്‍ വെച്ച് സി. കൃഷ്ണന്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍് വൈദ്യുതി വകുപ്പ് മന്ത്രി .എം. എം.മണി നിര്‍വ്വഹിക്കും.
നിയോജക മണ്ഡലത്തിലെ പയ്യന്നൂര്‍ മുനിസിപ്പാലിറ്റി, കരിവെ ള്ളൂര്‍-പെരളം, കാങ്കോല്‍-ആലപ്പടമ്പ, എരമം-കുറ്റൂര്‍, പെരിങ്ങോം-വയക്കര ,ചെറുപുഴ, രാമന്തളി എന്നീ പഞ്ചായത്തുകളില്‍ മുപ്പത്തിരണ്ട് കി.മീ ലൈന്‍ വലിച്ച് 1183 ഗുണഭോക്താക്കള്‍ക്ക് കണക്ഷന്‍ നല്‍കിയതില്‍ 1,51,03,490 രൂപയാണ് ചിലവഴിച്ചത്.ഈ പഞ്ചായ ത്തു കളില്‍ സാമ്പത്തീക പിന്നോക്കാവസ്ഥ കാരണം വൈദ്യുതി ലഭിക്കാ തെ മണ്ണെണ്ണ വിളക്കിനെ ആശ്രയിച്ചു വന്ന വീടുകളില്‍ സൗജന്യ മായി വൈദ്യുതി എത്തിച്ച് സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി ലക്ഷ്യം കൈവരിച്ചു.ഇതിനായി സി. കൃഷ്ണന്‍ എം.എല്‍ എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന്ഇരുപത്തിയഞ്ച് ലക്ഷം രൂപയും കെ എസ് ഇ ബി തനത് ഫണ്ടില്‍ നിന്ന് എസ്റ്റിമേറ്റ് തുകയുടെ അമ്പത് ശതമാനം തുകയും വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വകയായി എസ്റ്റിമേറ്റ് തുകയുടെ ഇരുപത്തിയഞ്ച് ശതമാനം തുകയും പദ്ധതിക്കായി നീക്കിവെച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നി ല്‍ക്കുന്ന 123 വീടുകള്‍ക്ക് കെ എസ് ഇ ബി സ്വന്തം ചെലവില്‍ വയ റിംഗ് നടത്തിയാണ് എല്ലാവര്‍ക്കും വൈദ്യുതി എന്ന സ്വപ്ന സാഫ ല്യം പയ്യന്നൂര്‍ മണ്ഡലം കൈവരിച്ചത്. ഇത് കൂടാതെ കെ.എസ്.ഇ.ബി യിലെ വിവിധ സംഘടനകള്‍, സ്റ്റാഫ് ക്ലബുകള്‍, വയര്‍മെന്‍ അ സോസിയേഷന്‍, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവരും നിര്‍ധന കുടുംബങ്ങ ള്‍ക്കു വയറിംഗ് ചെയ്ത് നല്‍കി പദ്ധതിയില്‍ പങ്കാ ളികളായി.
ചെറുപുഴ, പാടിയോട്ട്ചാല്‍ തുടങ്ങിയ ദുര്‍ഘടമായ ഭൂപ്രകൃതി യുള്ള മലയോര മേഖലകളും വൈദ്യുതി എത്തിക്കുന്ന ശ്രമകരമായ ദൗത്യം പൂര്‍ത്തീകരിക്കുക വഴി അത്തരം കുടുംബങ്ങളുടെ ദീര്‍ഘ കാലാഭിലാഷമാണ് പൂവണിഞ്ഞത്.

No comments:

Post a Comment