Latest News

രാമന്തളിയിലെ മാലിന്യ പ്രശ്‌നം പരിഹരിക്കുക -വ്യാപാരി വ്യവസായി സമിതി

പയ്യന്നൂര്‍: രാമന്തളി പ്രദേശത്തെ ശുദ്ധജല പ്രശ്‌നവുമായി ബന്ധപ്പെട്ട് നേവല്‍ അക്കാദമിയിലെ മാലിന്യപ്ലാന്റ് ജനവാസ കേന്ദ്രത്തില്‍ നിന്നും മാറ്റി ജനങ്ങളുടെജീവല്‍പ്രശ്‌നം പരിക്കരിക്കണമെന്നുംവിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് പ്രദേശത്തെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം നിലനിര്‍ത്തണമെന്നും വ്യാപാരി വ്യവസായി സമിതി ഏരിയാ കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
യോഗത്തില്‍ ഏരിയാ പ്രസിഡണ്ട് സി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി. വിജയന്‍, കെ.വി. ഉണ്ണികൃഷ്ണന്‍, കെ.വി. പ്രകാശന്‍, കെ.വി പങ്കജാക്ഷന്‍, എം. രാജീവന്‍ എന്നിവര്‍ സംസാരിച്ചു.
രാമന്തളി :നാവിക അക്കാദമി മാലിന്യ പ്ലാന്റില്‍ നിന്നുള്ള മലിന ജലം മൂലം സമീപ പ്രദേശങ്ങളിലെ കിണറുകള്‍ മുഴുവനായും മലിനപ്പെട്ടതു കാരണം പ്രദേശവാസികള്‍ അനു'വിക്കുന്ന ദുരിതത്തിന് ശ്വാശത പരിഹാരം കാണുന്നതിനു വേണ്ടി അക്കാദമി മാലിന്യപ്ലാന്റ് എത്രയും പെട്ടെന്ന് മാറ്റി സ്ഥാപിക്കണമെന്നും, പ്രശ്‌ന പരിഹാരത്തിന് സമരം ചെയ്യുന്ന നാട്ടുകാരോട് നേവല്‍ അധികൃതര്‍ കാണിക്കുന്ന പ്രതികാര നടപടികളില്‍ നിന്ന് പിന്‍തിരിയണമെന്നും കേരള വ്യാപാരി വ്യവസായ സമിതി രാമന്തളി യൂണിറ്റ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.പ്രസിഡന്റ് കെ ദിനേശന്‍ അധ്യക്ഷത വഹിച്ചു.

No comments:

Post a Comment