Latest News

ബിവറേജ് ഔട്ട്‌ലൈറ്റ് തകര്‍ത്ത സംഭവം നൂറോളം പേര്‍ക്കെതിരെകേസ്

പരിയാരം: ഏഴിലോട് കുഞ്ഞിമംഗലം റോഡില്‍ പുതുതായി ആരംഭിക്കുന്ന ബിവറേജ് ഔട്ട്‌ലൈറ്റ് അക്രമിക്കുകയും ബില്ലിംഗ് മെഷീന്‍ ഉള്‍പ്പെടെയുള്ളവ തകര്‍ക്കുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില് നാട്ടുകാരായ നൂറോളം പേര്‍ക്കെതിരെ ബിവറേജ് ഔട്ട്‌ലൈറ്റ് ഇന്‍ചാര്‍ജ്ജ് പി. കൃഷ്ണന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം.

No comments:

Post a Comment