Latest News

യോജിച്ച പോരാട്ടം അനിവാര്യം

പയ്യന്നൂര്‍:തൊഴിലാളികളും ദളിത് സമൂഹവും പരിസ്ഥിതി, ഫെമിനിസ്റ്റ് ഗ്രൂപ്പുകളുമെല്ലാം അണിനിരന്നുകൊണ്ടുല്‌ള യോജിച്ച പോരാട്ടം അ നിവാര്യമായിരിക്കുന്നുവെന്ന് ശാസ്ത്ര സാഹിത്യ പരിഷത് സം സ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് നടത്തിയ സെമിനാറില്‍ ആഹ്വാനം ചെയ്തുസെമിനാറില്‍ ടി.കെ. ദേവരാജന്‍ വിശദീകരണം നടത്തി. പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ വിഷയം അവതരിപ്പിച്ചു. സി.കെ. പത്മനാഭന്‍ അദ്യക്ഷത വഹിച്ചു. ഡോ. ജിജു പി അലക്‌സ്, അനില്‍വര്‍മ്മ, സംസ്ഥാന പ്രസിഡണ്ട് ഡോ. കെ. അരവിന്ദാക്ഷന്‍, ഡോ. വി. ശിവദാസ്, ഡോ. സി. രാമകൃഷ്ണന്‍, ഡോ. എ.കെ. ജയശ്രി, ഡോ. ടി. ജയകൃഷ്ണന്‍, ഡോ.എം.ജി. മല്ലിക, എ.രാഘവന്‍, ടി.കെ. ദേവരാജന്‍, ഡോ.എന്‍.കെ. ശശിധരന്‍പിള്ള, ഡോ. ടി.കെ. ആനന്ദി, കെ.കെ.ബാബുരാജ്, പ്രൊഫ. കെ. ബാലന്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.
സമാപന സമ്മേളനത്തില്‍ ഡോ. കെ.പി. അരവിന്ദന്‍ സെമിനാര്‍ പ്രഖ്യാപനം നടത്തി. ജില്ലാ പ്രസിഡണ്ട് കെ. വിനോദ് കുമാര്‍ അദ്യക്ഷത വഹിച്ചു. സി. കൃഷ്ണന്‍ എം.എല്‍.എ, ടി. ഗംഗാധരന്‍ എ. ദിവാകരന്‍, സി. ഹരി എന്നിവര്‍ പ്ര.സംഗിച്ചു.

No comments:

Post a Comment