Latest News

ഔഷധഗുണമുള്ള പച്ചിലകള്‍

വേപ്പില

വേപ്പില അരച്ച് കുടിച്ചാല്‍ വയറ്റിനുള്ളിലെ കൃമികള്‍ നശിക്കും. രകത്ദൂഷ്യം
കുറയും. ചൊറിച്ചല്‍,താരന്‍ എന്നിവ ശമിക്കുന്നതിന് വേപ്പില വെന്തവെള്ളം കൊണ്ട് കുളിക്കാം,
കുടിക്കാം. വേപ്പില മഞ്ഞള്‍ ഇവ അരച്ച് പുരട്ടിയാല്‍ ചര്‍മ്മരോഗശമനം ലഭിക്കും.

മുരിങ്ങയില

പ്രസവനാനന്തരം സ്ത്രീകള്‍ക്കുണ്ടാവുന്ന
മുലപ്പാല്‍ കുറവിന്
മുരിങ്ങ ഇല തോരന്‍ വെച്ച് കഴിക്കാവുന്നതാണ്.
വാതരോഗശമനം,
കൃമിനാശം, എന്നിവ
മുരിങ്ങ ഇലയുടെ
പ്രത്യേകതയാണ്.
തിമിരാധിക്യമുള്ളവര്‍ മുരിങ്ങ ഇല സൂപ്പ് വെച്ച് കഴിക്കാവുന്നതാണ്. അര്‍ശ്ശോരോഗികള്‍ക്ക്
അത്ര ഗുണം ചെയ്യില്ലെങ്കിലം നല്ല വിശപ്പും
കാമവര്‍ദ്ധകവുമാണ്.

താളില

പറമ്പില്‍ കളയായി
വളര്‍ന്ന് വെറുതെ
പാഴാക്കിക്കളയുന്ന
താളിന് ഔഷധ
വീര്യമുണ്ടെന്ന് പറഞ്ഞാല്‍ ആധുനികലോകം വിസ്മയിക്കും. താളില തോരനായും
വറവായും കഴിക്കാം.
ചര്‍മ്മരോഗത്തിനും
അര്‍ശ്ശോരോഗികള്‍ക്കും ഏറെ ഫലപ്രദം.

ചേമ്പ് ഇല

ചേമ്പിന്റെ ഇലയും തണ്ടും ഭക്ഷ്യയോഗ്യമാണ്.
വായുകരമാണെങ്കിലും
ദഹനത്തിനും
ദീപനത്തിനും നന്ന്.

വശളചീര

വള്ളിയായി വളരുന്നതും ഏറെ അന്നജമുള്ളതുമായ വശളചീര ഗര്‍ഭിണികള്‍ക്ക് ഏറെ വിശേഷപ്പെട്ടതാണ്. കോഴിമുട്ടയുടെ
ഔഷധഗുണമുള്ള
ഈ സസ്യത്തിന്
അതിന്റെ
ദോഷമൊട്ടില്ലതാനും.
ഏറെ ശീതവീര്യമുള്ള
വശളചീര തീപ്പൊള്ളല്‍, പുകച്ചില്‍, എന്നിവയ്ക്കും അരച്ച് പുരട്ടാവുന്നതാണ്. വറവായും കറിവെച്ചും
ഉപയോഗിക്കാം.

മുളന്‍ചീര(മൂത്രചീര)

പച്ചനിറമുള്ളതും,
മുള്ളുകളോടുകൂടിയതുമായ മുളന്‍ചീര ഒരുതരം
കളയായി വീട്ടുവളപ്പില്‍
വളരുന്ന സസ്യമാണ്.
ചെറിയൊരു
മൂത്രഗന്ധമുള്ളതുകൊണ്ട് ഈ സസ്യത്തെ മൂത്രചീര എന്നപേരിലും
അറിയപ്പെടുന്നു.
സാധാരണ പോലെതന്നെ കറിവെച്ചും, വറവായും
ഉപയോഗിക്കാവുന്നതാണ്. മൂത്രകല്ലിന് ഈ ചീര സമൂലം അരച്ച്
ഇളനീര്‍വെള്ളത്തില്‍ചേര്‍ത്ത്
കുടിക്കാവുന്നതാണ്.

ചെഞ്ചീര

സാധാരണ കടകളില്‍ നിന്ന് ലഭിക്കുന്ന ചീര
അടുക്കളത്തോട്ടം എന്നീ സങ്കല്‍പത്തില്‍ ആദ്യം
മനസ്സില്‍ വരുന്ന ചിത്രവും നമ്മുടെ ചെഞ്ചീര അഥവാ ചീര എന്ന പേരില്‍
അറിയപ്പെടുന്ന സാധാരണചീരയെക്കുറിച്ചാണ്
കറിവെച്ചും, വറവായും
ഉപയോഗിക്കാവുന്നതാണ്. ഇല മാത്രമല്ല തണ്ടും
ഉപയോഗ്യമാണ്. വിളര്‍ച്ച, ദഹനക്കുറവ് , മലബന്ധം എന്നിവ ശമിപ്പിക്കുന്നു.

ആടലോടക ഇല

ഇതിന്റെ ഒരിലയില്‍
ഒരു കുരുമുളക് വെച്ച്
കടിച്ചുതിന്നാല്‍ സ്വരഭംഗം മാറും. നല്ല ശബ്ദമുണ്ടാവും കഫം, ആസ്മ, ക്ഷയം എന്നിവ ശമിക്കും.
സുഖപ്രസവത്തിനും നന്ന്.

പുതിന ഇല

അജീര്‍ണ്ണം, ദഹനക്കുറവ്, വായു ഇവ ശമിപ്പിക്കുന്നു. ത്വക്ക് ദോഷത്തിന് അരച്ച് പുരട്ടാം. മുഖക്കുരുവന് പുതിന ഇലയും തൈരും ചേര്‍ത്ത് അരച്ച്
പുരട്ടാവുന്നതാണ്.

തഴുതാമ ഇല

വരമ്പുകളില്‍ കളയായി വെറുടെ പടര്‍ന്നുകിടക്കുന്ന തഴുതാമ നല്ലൊരു
ഔഷധസസ്യമാണ്.
ശരീരത്തിലെ നീര്
കുറയാനും കരളിന്റെ പ്രവര്‍ത്തനം
മെച്ചപ്പെടുത്താനും
തഴുതാമഇല ഏറെ
ഫലപ്രദമാണ്.
കറിവെച്ചോ,
അരച്ച് ഉരുട്ടിയോ
ജൂസാക്കിയോ
കഴിക്കാം. സന്ധികളിലെ വേദനമാറാന്‍
തഴുതാമ ഇല
സഹായിക്കും.

തകര(തവര)

തകര, തവര, തമര
എന്നിങ്ങനെ
നാട്ടുഭാഷകളില്‍
അറിയപ്പെടുന്ന തകര നല്ലൊരു
ചര്‍മ്മരോഗശമിനിയാണ് കറിവെച്ചും, തോരനായും
ഉപയോഗിക്കാം
രക്തദൂഷ്യം കുറക്കും,
രക്തത്തില്‍ ഇരുമ്പിന്റെ അംശം കൂട്ടും.

മണിതക്കാളി ഇല

മണിതക്കാളി ഇലഅരച്ച് ലേശം ഉപ്പും
കുരുമുളകുപൊടിയും ചേര്‍ത്തുകഴിച്ചാല്‍
വയറ്റിലെ പുണ്ണ് ശമിക്കും. തോരന്‍ വെച്ച് കഴിച്ചാല്‍ വായ്പ്പുണ്ണിന് ശമനം
ലഭിക്കും.

ഉലുവഇല

നടുവേദന, ശരീരവേദന, ദഹനപ്രശ്‌നങ്ങള്‍, പ്രമേഹം എന്നിവയ്ക്ക് ശമനം
ലഭിക്കും. ദീപനം ഉണ്ടാവും. മുലപ്പാല്‍ വര്‍ദ്ധിക്കും.
പുരുഷന്മാര്‍ക്ക് ധാതുബലം കൂടും. ശോധന ലഭിക്കും

മല്ലി ഇല

അജീര്‍ണ്ണം, വയര്‍സ്തംഭനം, പുളിച്ചുതികട്ടല്‍ എന്നിവ
ശമിക്കും. മല്ലി ഇല അരച്ച് അല്‍പം ശര്‍ക്കരയും
കടുകും,കറിവേപ്പിലയും ചേര്‍ത്ത് കഴിച്ചാല്‍
രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയും, മലമുറുക്കം കുറയും നല്ലദഹനം
ലഭിക്കും. വിളര്‍ച്ചമാറാനും
ഉപകരിക്കും

തുളസി ഇല

ഔഷധവീര്യമുള്ള ഇലകളെക്കുറിച്ച് പറയുമ്പോള്‍ ഏറ്റവും ആദ്യം
പ്രതിപാദിക്കേണ്ട നാമം തന്നെ തുളസിഇലയാണ്. ഔഷധറാണിയായ
തുളസിയെകുറിച്ച് പറയാന്‍ തുടങ്ങിയാല്‍
വരികളിലൊതുങ്ങില്ല. തുളസി രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു.
48 ദിവസം മുടങ്ങാതെ പത്തു വീതം തുളസി ഇല ചവച്ചിറക്കിയാല്‍ യാതൊരു രോഗവും പിടിപെടില്ല.
മാനസിക ശക്തി
വര്‍ദ്ധിക്കുകയും ചെയ്യും. രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയും. പ്രമേഹശമനം രക്തദൂഷ്യം, കൈവിഷം ഇവ ശമിക്കും.

കറിവേപ്പ ്ഇല

ആവശ്യം കഴിഞ്ഞാല്‍
കറിവേപ്പില പോലെ എന്ന ചൊല്ല് ഇപ്പോള്‍
തിരുത്തപ്പെട്ടിരിക്കുന്നു. കാരണം അറിവുള്ള
വര്‍ ഇപ്പോള്‍
ആഹാരത്തിലെ കറിവേപ്പില ചവച്ച് തിന്ന് തുടങ്ങിയിരിക്കുന്നു. കാരണം ഏറ്റവും കൂടുതല്‍ നാര് അടങ്ങിയ ഒരുഔഷധസസ്യമാണ്
കറിവേപ്പ്. നിത്യേന ഒരു നെല്ലിക്ക വലുപ്പം കറിവേപ്പ അരച്ച് ഉരുളയാക്കി ലേശം ഉപ്പ് ചേര്‍ത്ത് കഴിച്ചാല്‍ ജരനാരകള്‍ വൈകും. കണ്ണിന് ഗുണം ലഭിക്കും. മുടി
സമൃദ്ധമായി വളരും. മറ്റ് ആഹാരത്തിലൂടെ നമ്മില്‍ എത്തപ്പെട്ട വിഷം ശമിക്കും. അര്‍ശ്ശസ് ശമിക്കും. വിളര്‍ച്ച കുറയും. രക്തത്തിലെ ലോഹാംശം കൂടും. 

No comments:

Post a Comment