Latest News

വയോജന സാന്ത്വന സംഗമം നാളെ

പയ്യന്നൂര്‍:പുറച്ചേരി കേശവതീരം ആയൂര്‍വ്വേദ ഗ്രാമത്തിന്റെ ആഭിമുഖ്യത്തില്‍ വയോജന സാന്ത്വന സംഗമം നാളെ രാവിലെ പത്ത് മണി മുതല്‍ നാലുമണിവരെ കേശവതീരം ആശുപത്രി അങ്കണത്തില്‍ നടക്കും.
കെ.എന്‍. കണ്ണോത്തിന്റെ അധ്യക്ഷതയില്‍ സ്വാതന്ത്ര്യ സമര സേനാനി വി.പി. അപ്പുക്കുട്ടപ്പൊതുവാള്‍ ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യ സമര സേനാനി എന്‍.വി. കോരന്‍ മാസ്റ്റര്‍ മുഖ്യാതിഥിയാകും. വെദിരമന വിഷ്ണുനമ്പൂതിരി സ്വാഗതം പറയും. തുടര്‍ന്ന് അനുഭവങ്ങള്‍ പങ്കുവെക്കല്‍, ഓര്‍മ്മച്ചെപ്പ്, കലാവിരുന്ന് എന്നിവ നടക്കും. സാന്ത്വന സംഗമത്തില്‍ എണ്‍പത് വയസ്സ് കഴിഞ്ഞവരെ ആദരിക്കും.

No comments:

Post a Comment