Latest News

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പാര്‍പ്പിട സൗകര്യം ഏര്‍പ്പെടുത്തുക

പയ്യന്നൂര്‍: ഇതര സംസ്ഥാന തൊഴിലാളി പയ്യന്നൂര്‍ ഏരിയാ കണ്‍ വെന്‍ഷന്‍ പയ്യന്നൂര്‍ ട്രേഡ് യൂനിയന്‍ സെന്ററില്‍ കെ.യു രാധാകൃഷ ്ണ ന്റെ അധ്യക്ഷതയില്‍ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.വി. കുഞ്ഞപ്പന്‍ ഉദ്ഘാടനം ചെയ്തു. ഇതര സംസ്ഥാന ജില്ലാ കോഡഓഡിനേഷന്‍ സെക്രട്ടറി കെ. അശോകന്‍, എന്‍. ഹരിദാസന്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍, കെ.പി സേതുമാധവന്‍, ഒ.പി. ഭാസ്‌കരന്‍, വി. പത്മനാഭന്‍, ഉസ്മാന്‍(പശ്ചിമബംഗാള്‍),ധാരാ ചൗധരി(രാജസ്ഥാന്‍), എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി കെ.യു രാധാകൃഷ്ണനന്‍(പ്രസിഡണ്ട്), വി.കെ.ബാബുരാജ്, ധാരാ ചൗധരി(വൈസ് പ്രസിഡണ്ടുമാര്‍), കെ.പി.സേതുമാധവന്‍(സെക്രട്ടറി), ഒ.പി. ഭാസ്‌കരന്‍, ജംസീര്‍, ഉസ്മാന്‍-പശ്ചിമബംഗാള്‍(ജോസെക്രട്ടറിമാര്‍)എന്നിവരടങ്ങുന്ന പതിമൂന്നംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

No comments:

Post a Comment