Latest News

അധികാരികള്‍ക്ക് ഇച്ഛാശക്തി ഇല്ലെന്ന് സതീശന്‍ പാച്ചേനി

പയ്യന്നൂര്‍: വികസന കാര്യത്തില്‍ സര്‍ക്കാരിനും നഗരസഭാ അധികാരികള്‍ക്കും ഇച്ഛാശക്തിയോ ഭരണ മികവോ ഇല്ലെന്ന് സതീശന്‍ പാച്ചേനി പറഞ്ഞു.
റോഡുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഐ.എന്‍.ടി.യു.സി ദേശീയ ഓട്ടോറിക്ഷാ തൊഴിലാളി യൂനിയന്‍ നടത്തിയ പി. ഡബ്ല്യു.ഡി നഗരസഭാ മാര്‍ച്ചും ധര്‍ണ്ണയും പയ്യന്നൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂനിയന്‍ പ്രസിഡണ്ട് എ.പി. നാരായണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ബ്രിജേഷ്‌കുമാര്‍, അഡ്വ. ഡി.കെ. ഗോപിനാഥ്., കെ. ജയരാജ്, ഇ.പി. ശ്യാമള, നഗരസഭാ പ്രതിപക്ഷ നേതാവ് ദാമോദരന്‍, പി. രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി.കെ സുരേ ഷ്‌കുമാര്‍ സ്വാഗതവും കെ.വി പ്രമോദ്കുമാര്‍ നന്ദിയും പറഞ്ഞു

No comments:

Post a Comment