Latest News

കെ.എസ്. ആര്‍.ടി.സി ഡിപ്പോക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തി

പയ്യന്നൂര്‍: ഏഴിമല ടോപ്പ് റോഡ് വഴിയുള്ള കെ.എസ്.ആര്‍.ടി.സി ബസ്സ് സര്‍വ്വീസ് നിര്‍ത്തലാക്കാനുള്‌ല അധികൃതരുടെ നീക്കത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധ സമരം നടത്തി. രാമന്തളി-ഏഴിമല ടോപ്പ് റോഡുവഴി സര്‍വ്വീസ് നടത്തുന്ന ആകെയുള്ള ഒരു ബസ്സ് സര്‍വ്വീസ് വരുമാനം കുറവാണെന്ന കാരണം പറഞ്ഞ് നിര്‍ത്തലാക്കാനുള്ള അധികൃതരുടെ നീക്കത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഇന്ന് രാവിലെ കെ.എസ്. ആര്‍.ടി.സി പെരുമ്പ ഡിപ്പോക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തി. രാമന്തളി പഞ്ചായത്ത് പ്രസിഡണ്ട് എം.വി ഗോവിന്ദന്‍ സമരം ഉദ്ഘാടനം ചെയ്തു.

No comments:

Post a Comment