Latest News

പയ്യന്നൂര്‍ മണ്ഡലത്തിലെ ഭൂപ്രശ്‌നത്തിന് ഉടന്‍ പരിഹാരമെന്ന് എംഎല്‍എ

കണ്ണൂര്‍: പയ്യന്നൂര്‍ മണ്ഡലത്തിലെ ഏഴു വില്ലേജുകളില്‍ വര്‍ഷ ങ്ങ ളായി പരിഹാരമാവാതെ തുടരു ന്ന ഭൂപ്രശ്‌നങ്ങളില്‍ ഒരു മാസ ത്തിനകം നടപടികള്‍ സ്വീകരി ക്കണമെന്നു സി. കൃഷ്ണന്‍ എം എല്‍എ ബന്ധപ്പെട്ട ഉദ്യോഗ സ്ഥ ര്‍ക്കു നിര്‍ദേശം നല്‍കി.
എരമം,കുറ്റൂര്‍, ആലപ്പടമ്പ, പെരിങ്ങോം, പെരിന്തട്ട, വെള്ളൂര്‍, വെള്ളോറ എന്നീ വില്ലേജു ക ളിലെ ഭൂമിയുടെ ഉടമസ്ഥാവ കാ ശവുമായി ബന്ധപ്പെട്ട പ്രശ്‌ന ങ്ങളെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണു നിര്‍ ദേശം.
മിച്ചഭൂമി വിതരണം, ഭൂനികുതി, സര്‍വേ ജോലികളിലെ കാലതാ മസം തുടങ്ങിയവയുമായി ബ ന്ധപ്പെട്ട പ്രശ്‌നങ്ങളാണു യോഗം ചര്‍ച്ചചെയ്തത്. എരമം വില്ലേ ജിലെ മിച്ചഭൂമിയല്‍ ഉള്‍പ്പെട്ടതും ഉള്‍പ്പെടാത്തതുമായ പ്രദേശ ങ്ങ ള്‍ സര്‍വേയര്‍ പ്രത്യേകം വേര്‍ തിരിച്ച് അടയാളപ്പെടുത്തിയ പ ശ്ചാത്തലത്തില്‍ മിച്ചഭൂമ യില്‍ പ്പെടാത്ത കൈവശക്കാരില്‍ നി ന്നു നികുതി സ്വീകരിക്കുന്നതില്‍ തടസമില്ലെന്ന് എംഎല്‍എ പറ ഞ്ഞു. ഇതുപ്രകാരം ഒരു മാസ ത്തിനകം നികുതി സ്വീകരിക്കു ന്നതിനുള്ള നടപടികള്‍ കൈ ക്കൊള്ളുമെന്നു ഡെപ്യൂട്ടി ക ളക്ടര്‍ (എല്‍ആര്‍) യേഗത്തെ അ റിയിച്ചു. ഇതിനു നേതൃത്വം നല്‍കുന്നതിനായി തളിപ്പറമ്പ്താലൂക്ക് അഡീഷ ന ല്‍ ത ഹസില്‍ദാര്‍, ജൂണിയര്‍ സൂപ്രണ്ട് എന്നിവരെ ചുമത ലപ്പെടുത്തി.
കുറ്റൂര്‍ വില്ലേജിലെ റീ.സ. 77/1 എ 1 ല്‍ പ്പെട്ട 'ൂമിയുടെ സര്‍വേ നടപടികള്‍ ഒരു മാസത്തിനകം പൂര്‍ത്തീകരിക്കുന്നതിനായി പ്രത്യേക സംവിധാന മൊരു ക്കാ നും യോഗത്തില്‍ തീരുമാനമായി. ഇതിനു വില്ലേജ് ഓഫീസര്‍, സ ര്‍വേയര്‍മാര്‍ എന്നിവരെ ചുമത ലപ്പെടുത്തി.
ആലപ്പടമ്പ വില്ലേജിലെ 2/1, 17, 46/1 എന്നീ സര്‍വേ നമ്പ റുക ളില്‍പ്പെട്ട മിച്ചഭൂമികളില്‍ വീടു വച്ചു താമസിക്കുന്നവരുടെ വിശ ദമായ പട്ടിക തഹസില്‍ദാര്‍ സമ ര്‍പ്പിച്ചു കഴിഞ്ഞ പശ്ചാത്തല ത്തി ല്‍ അവര്‍ക്കു ഭൂമി പതിച്ചുനല്‍ കുന്നതിനുള്ള അടിയന്തര ന ടപടി സ്വീകരിക്കണമെന്നും എം എല്‍എ പറഞ്ഞു. ഇതിനായി ക ളക്ടറേറ്റിലെ ജൂണിയര്‍ സൂപ്ര ണ്ടിനെയും സെക്ഷന്‍ ക്ലര്‍ക്കിനെ യും ചുമതലപ്പെടുത്തി.
പെരിങ്ങോം വില്ലേജിലെ ചി റ്റടി കോളനിയില്‍ നാല്‍പത് വര്‍ ഷത്തോളമായി താമസിച്ചുവ രു ന്ന പത്ത് കുടുംബങ്ങള്‍ക്കു ഭൂ മി പതിച്ചുനല്‍കുന്നതിനായി സ്ഥ ലം അളന്നു സ്‌കെച്ചും മഹസറും തയാറാക്കി ഇരുപത് ദിവസ ത്തി നകം സമര്‍പ്പിക്കാന്‍ ഡെപ്യൂട്ടി ക ളക്ടര്‍ നിര്‍ദേശം നല്‍കി. ഇതിനു മേല്‍നോട്ടം വഹിക്കുന്നതിനു വില്ലേജ് ഓഫീസര്‍, അഡീഷനല്‍ തഹസില്‍ദാര്‍ എന്നിവരെ ചുമ തലപ്പെടുത്തി. കേരള ഭൂപരിഷ്‌ക രണ നിയമപ്ര കാരം ഭൂമി പതിച്ചു നല്‍കാന്‍ ഉത്തരവായ വെ ള്ളേ ാറ വില്ലേജിലെ റീ.സ 23, 44/1 എ ന്നീ 'ൂമികളില്‍ താമസിച്ചുവരുന്ന 122 കര്‍ഷകത്തൊഴിലാളികളുടെ പട്ടിക തിരുവനന്തപുരം ലാന്റ് യൂസ് ബോര്‍ഡില്‍ നിന്ന് ഒരാഴ്ച യ്ക്കകം ലഭ്യമാക്കാനും യോഗ ത്തില്‍ തീരുമാനമായി.
വെള്ളൂര്‍ വില്ലേജിലെ കിഴ ക്കേ ക്കര കോളനിയിലെ റീ.സ 109ല്‍ പ്പെട്ട അഞ്ചു കുടുംബങ്ങള്‍ക്കു ഭൂമി പതിച്ചുകൊടുക്കുന്നതി നുള്ള നടപടികള്‍ക്കു നേതൃത്വം നല്‍കാന്‍ കളക്ടറേറ്റിലെ ജൂണി യര്‍ സൂപ്രണ്ടിനെ യോഗം ചുമത ലപ്പെടുത്തി. തുടര്‍ നടപടികള്‍ ച ര്‍ച്ച ചെയ്യുന്നതിന് അടുത്ത യോ ഗം ഏപ്രിലില്‍ ചേരാനും തീരു മാനമായി. കളക്ടറേറ്റ് കോണ്‍ ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോ ഗത്തില്‍ പയ്യന്നൂര്‍ ബ്ലോക്ക് പ ഞ്ചായത്ത് പ്രസിഡന്റ് സത്യ പാലന്‍, ഡെപ്യൂട്ടി കളക്ടര്‍ പി.വി. ഗംഗാധരന്‍, ജില്ലാ സര്‍വേ സൂപ്ര ണ്ട് കെ. ബാലകൃഷ്ണന്‍, തളിപ്പ റമ്പ് അഡീഷനല്‍ തഹസില്‍ദാര്‍ കെ. സുജാത, വില്ലേജ് ഓഫീ സ ര്‍മാര്‍, കളക്ടറേറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Post a Comment