Latest News

വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്

പയ്യന്നൂര്‍: വെള്ളൂര്‍, കരിവെള്ളൂര്‍ പ്രദേശങ്ങളിലെ ഒഴിപ്പിക്കപ്പെട്ട വ്യാപാരികളെ പുനരധിവസിപ്പിക്കുകയോ ബദല്‍സംവിധാനമേര്‍പ്പെടുത്തുകയോ ചെയ്തില്ലെങ്കില്‍ പയ്യന്നൂര്‍ മേഖലയില്‍ അനിശ്ചിതകാലം കടയടച്ച് തുടങ്ങാന്‍ പയ്യന്നൂര്‍ മേഖല വ്യാപാരി വ്യവസായി ഏകോപനസമിതി യോഗം തീരുമാനിച്ചു. എം.പി. തിലകന്‍ അധ്യക്ഷത വഹിച്ചു.
ഏകോപനസമിതി ജില്ലാ കമ്മിറ്റി ആദ്യമായി ഏര്‍പ്പെടുത്തിയ ജില്ലാ വ്യാപാര പെന്‍ഷന്‍ വിതരണം നഗരസഭാ ചെയര്‍ മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. ചേമ്പര്‍ പ്ര സിഡണ്ട് കെ.യു വിജയകുമാര്‍ , വി. നന്ദകുമാര്‍, എം.ടി. സുകുമാരന്‍, ഇ.കെ. നമ്പ്യാര്‍, എം. നാ രായണന്‍ നമ്പൂതിരി, പി. അമ്പു, കെ.ബാബുരാജ്, ടി.പി. മഹമൂദ് ഹാജി എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment