Latest News

ഡ്രൈവര്‍ അറസ്റ്റില്‍

പയ്യന്നൂര്‍: വാഹനാപകടത്തില്‍ കാല്‍നടയാത്രക്കാരി മരിക്കാനിടയായ സംഭവത്തില്‍ ഡ്രൈവറ് അറസ്റ്റില്‍. എട്ടിക്കുളം മൊട്ടക്കുന്നിലെ ടി.പി. വിജിലി(20)നെയാണ് എസ്.ഐ കെ.പി. ഷൈന്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം മൂന്നരമണിയോടെയാണ് കുന്നരു കാരന്താട്ട് വെച്ച് കാല്‍നടയാത്രക്കാരിയായ കാരന്താട് പാറോക്കാവിന് സമീപം താമസിക്കുന്ന തോട്ടോന്‍വീട്ടില്‍ ലളിത(50)യെ കെ.എല്‍.13-പി.2654നമ്പര്‍ ഗുഡ്‌സ് ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ലളിതയെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു.

No comments:

Post a Comment